മുംബൈയിൽ കെട്ടിടത്തിന് തീപിടിച്ച് രണ്ടുപേർ മരിച്ചു; രണ്ടുപേർക്ക് പരിക്ക്

പ്രതീകാത്മകചിത്രം
മുംബൈ : മുംബൈയിൽ കെട്ടിടത്തിന് തീപിടിച്ച് രണ്ടു സ്ത്രീകൾ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. സൗത്ത് മുംബൈയിലെ മസ്ജിദ് ബന്ദർ ഏരിയയിൽ പന്ന അലി മാൻഷൻ എന്ന പതിനൊന്നു നില കെട്ടിടത്തിലാണ് തീപിടിച്ചത്. ഞായർ രാവിലെ 6.15 ഓടെയായിരുന്നു സംഭവം. ഷോർട് സർക്യൂട്ടാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.
സബില ഷെയ്ഖ് (42), സജില ഷെയ്ഖ് (30) എന്നിവരാണ് മരിച്ചത്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു. കൈക്കും കാലിനും പരിക്കേറ്റ രണ്ടു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ പരിക്ക് സാരമുള്ളതല്ല.
0 comments