Deshabhimani

ഇന്ത്യക്കാരല്ലാത്ത പൗരന്‍മാരെ നാടുകടത്തിയതിന്റെ കണക്ക് എത്രയും പെട്ടെന്ന് സമര്‍പ്പിക്കണം: കേന്ദ്രത്തോട് സുപ്രീംകോടതി

bail
വെബ് ഡെസ്ക്

Published on Feb 04, 2025, 05:20 PM | 1 min read

ന്യൂഡല്‍ഹി> ഇന്ത്യക്കാരല്ലാത്ത പൗരന്‍മാരെ അവരവരുടെ നാട്ടിലേക്ക് പറഞ്ഞയച്ചതിന്റെ കണക്ക് എത്രയും പെട്ടെന്ന് സമര്‍പ്പിക്കണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി. ഇന്ത്യന്‍ പൗരരല്ലാത്ത, പൗരത്ത്വമേതെന്നറിയാത്തവരെ എങ്ങനെയാണ് കൈകാര്യം ചെയ്യുകയെന്നും കോടതി ചോദിച്ചു.


അസമില്‍ വിദേശികളെ പാര്‍പ്പിച്ചിരിക്കുന്ന ക്യാമ്പുമായി ബന്ധപ്പെട്ട ഹര്‍ജി കേള്‍ക്കുന്നതിനിടെയാണ് ജസ്റ്റിസ് അഭയ് എസ് ഓക്ക, ജസ്റ്റിസ് ഉജ്ജല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ച് ഇത്തരത്തില്‍ നിര്‍ദ്ദേശം നല്‍കിയത്.


വ്യക്തികള്‍ ഏത് രാജ്യക്കാരാണെന്ന് അറിഞ്ഞിട്ടും അവര്‍ രാജ്യത്ത് അനിശ്ചിതമായി തുടര്‍ന്നിട്ടും പറഞ്ഞുവിടുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ എന്തുകൊണ്ട് അസം സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് ചോദിച്ച കോടതി ശക്തമായ വിമര്‍ശനവും രേഖപ്പെടുത്തി.


'പലരും ഇന്ത്യക്കാരല്ലെന്ന് മാത്രമെ തിരിച്ചറിഞ്ഞിട്ടുള്ളു.അവരുടെ പൗരത്വമേതെന്ന് മനസിലായിട്ടില്ല'- ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ഷാദന്‍ ഫറാസാത്ത് കോടതിയില്‍ പറഞ്ഞു.


അതേസമയം, അസമില്‍ തടവില്‍ വച്ചിരിക്കുന്നവര്‍ ബംഗ്ലാദേശികളാണെന്ന് അംഗീകരിക്കാന്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ തയ്യാറല്ലെന്നും അതിനാല്‍ അവര്‍ക്ക് ദേശമില്ലാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നതെന്നും തടവില്‍ കഴിയുന്നവര്‍ക്കായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കോളിന്‍ ഗോസാല്‍വസ് വ്യക്തമാക്കി.





deshabhimani section

Related News

View More
0 comments
Sort by

Home