രാജ്യം സ്പൈവെയർ ഉപയോഗിക്കുന്നതിലല്ല, ആർക്കുനേരെ എന്നതിലാണ് പ്രശ്നം: പെഗാസസ് കേസിൽ സുപ്രീം കോടതി

ന്യൂഡല്‍ഹി: ദേശീയ സുരക്ഷയുടെ ഭാഗമായി ഒരു രാജ്യം സ്‌പൈവെയർ കൈവശം വെക്കുന്നതിൽ തെറ്റില്ലെന്ന് സുപ്രീംകോടതി. എന്നാൽ അത് ആർക്കെതിരായാണ് ഉപയോഗിക്കുന്നത് എന്നത് പ്രധാനമാണെന്നും കോടതി പറഞ്ഞു.
ഇസ്രയേലി സ്പൈവെയറായ പെഗാസസ് ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാർ പ്രതിപക്ഷത്തെ രാഷ്ട്രീയ നേതാക്കൾ, മാധ്യമ പ്രവര്‍ത്തകർ, ആക്ടിവിസ്റ്റുകള്‍ തുടങ്ങിയവരെ നിരീക്ഷണം നടത്തിയതിന് എതിരായ കേസ് പരിഗണിക്കുന്നിതനിടയിലാണ് പരാമർശം. ജസ്റ്റിസുമാരായ സൂര്യകാന്ത്, എന്‍ കോടീശ്വര്‍ സിങ് എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
സ്‌പൈവെയര്‍ ആര്‍ക്കെതിരെയാണ് ഉപയോഗിക്കുന്നത് എന്നതിലാണ് യഥാര്‍ത്ഥ ആശങ്ക നിലനില്‍ക്കുന്നതെന്ന് വാദം കേള്‍ക്കുന്നതിനിടെ സുപ്രീംകോടതി നിരീക്ഷിച്ചു.
സര്‍ക്കാരിന്റെ കൈവശം പെഗാസസ് ചാര സോഫ്റ്റ്‌വെയർ ഉണ്ടോ എന്നും അത് ഉപയോഗിച്ചിരുന്നോ എന്നതുമാണ് കേസിലെ അടിസ്ഥാനപരമായ വിഷയമെന്ന അഭിഭാഷകൻ ദിനേശ് ദ്വിവേദിയുടെ വാദത്തിനിടെയാണ് കോടതിയുടെ നിരീക്ഷണം ഉണ്ടായത്.
ഒരു സ്‌പൈവെയർ ഉണ്ടായിരിക്കുന്നതിൽ തെറ്റൊന്നുമില്ല. അത് ആര്‍ക്കെതിരെയാണ് ഉപയോഗിക്കുന്നത് എന്നതാണ് ചോദ്യം. രാജ്യത്തിന്റെ സുരക്ഷയില്‍ നമുക്ക് വിട്ടുവീഴ്ച ചെയ്യാനാകില്ല' എന്ന് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.









0 comments