ഗവർണർക്കെതിരായ ഹർജി ; പുതിയ ബെഞ്ചിലേക്ക് മാറ്റാൻ കേരളം അപേക്ഷ നൽകി

ന്യൂഡൽഹി : നിയമസഭ പാസാക്കിയ ബില്ലുകളിൽ ഗവർണർ അടയിരിക്കുന്നതിനെതിരെ നൽകിയ ഹർജി മറ്റൊരു ബെഞ്ചിലേക്ക് മാറ്റാൻ കേരള സംസ്ഥാന സർക്കാർ അപേക്ഷ നൽകി. മുതിർന്ന അഭിഭാഷകൻ കെ കെ വേണുഗോപാലിന്റെ നിയമസംഘം ഇതിനുള്ള അപേക്ഷ ബുധനാഴ്‌ച സുപ്രീംകോടതി രജിസ്‌ട്രിക്ക് സമർപ്പിച്ചു. സമാനവിഷയത്തിലുള്ള തമിഴ്‌നാടിന്റെ ഹർജി പരിഗണിക്കുന്ന ജസ്‌റ്റിസ് ജെ ബി പർദിവാലയുടെ ബെഞ്ചിലേക്ക് ഹർജി മാറ്റണമെന്നാണ് അപേക്ഷ. രണ്ടുദിവസത്തിനകം തീരുമാനം അറിയിക്കാമെന്ന് ചീഫ് ജസ്‌റ്റിസ് സഞ്ജീവ് ഖന്ന അറിയിച്ചു. പുതിയ ബെഞ്ചിലേക്ക് ഹർജി മാറ്റാമെന്ന് ചൊവ്വാഴ്‌ച ചീഫ് ജസ്‌റ്റിസാണ് നിർദേശിച്ചത്.
0 comments