Deshabhimani

270 വിദേശ പൗരർ തടങ്കലിൽ ; അസം ചീഫ്‌ സെക്രട്ടറി 
വിശദീകരണം നൽകണം

supreme court
വെബ് ഡെസ്ക്

Published on Jan 23, 2025, 01:42 AM | 1 min read


ന്യൂഡൽഹി : വിദേശ പൗരരെന്ന്‌ ആരോപിച്ച്‌ 270 പേരെ താൽക്കാലിക ക്യാമ്പുകളിൽ അടച്ചിട്ട സംഭവത്തിൽ അസം സർക്കാരിനോട്‌ വിശദീകരണം തേടി സുപ്രീംകോടതി. ഇനി കേസ്‌ പരിഗണിക്കുമ്പോൾ ചീഫ്‌ സെക്രട്ടറി വീഡിയോ കോൺഫ്രൻസിങ്ങിലൂടെ ഹാജരാകാനും നിർദേശിച്ചു.


66 ബംഗ്ലാദേശുകാരടക്കം 270 പേരെയാണ്‌ തടവിലിട്ടിരിക്കുന്നത്‌. ചിലരെ 10 വർഷത്തിലേറെയായി ഇവിടെ പാർപ്പിച്ചിരിക്കുകയാണ്. നടപടി കോടതി ഉത്തരവുകളുടെ കടുത്ത ലംഘനമാണെന്ന്‌ ജസ്‌റ്റിസ്‌ അഭയ്‌ എസ്‌ ഓഖ അധ്യക്ഷനായ ബെഞ്ച്‌ ചൂണ്ടിക്കാട്ടി. ഫെബ്രുവരി അഞ്ചിന്‌ കേസ്‌ വീണ്ടും പരിഗണിക്കും.



deshabhimani section

Related News

0 comments
Sort by

Home