Deshabhimani

ശ്രീലങ്കന്‍ മന്ത്രി തമിഴ്നാട് 
സിപിഐ എം നേതാക്കളെ സന്ദര്‍ശിച്ചു

srilankan minister visit
വെബ് ഡെസ്ക്

Published on Jan 14, 2025, 02:34 AM | 1 min read


ചെന്നൈ

ശ്രീലങ്കന്‍ ഫിഷറീസ്, സമുദ്ര വിഭവ മന്ത്രിയും ജെവിപി കേന്ദ്രകമ്മിറ്റി അം​ഗവുമായ രാമലിം​ഗം ചന്ദ്രശേഖര്‍ ചെന്നൈയിലെ സിപിഐ എം തമിഴ്നാട് സംസ്ഥാന കമ്മിറ്റി ഓഫീസ് സന്ദര്‍ശിച്ചു. കമ്മ്യൂണിറ്റി ഇൻഫ്രാസ്ട്രെക്ചര്‍ ആന്‍ഡ് പ്ലാന്റേഷന്‍ ഡെപ്യൂട്ടി മന്ത്രി സുന്ദരലിം​ഗം പ്രദീപും ഒപ്പമുണ്ടായിരുന്നു. സംസ്ഥാന സെക്രട്ടറി പി ഷൺമുഖത്തിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.


കേന്ദ്രകമ്മിറ്റി അം​ഗങ്ങളായ കെ ബാലകൃഷ്‌ണന്‍, യു വാസുകി എന്നിവരും പങ്കെടുത്തു. ശ്രീലങ്കന്‍ തമിഴരുടെ വിഷയങ്ങളും തമിഴ്നാട്ടിൽനിന്നുള്ള മത്സ്യത്തൊഴിലാളികൾക്കെതിരായ ശ്രീലങ്കന്‍ നാവികസേനയുടെ നടപടി അടക്കമുള്ള പ്രശ്നങ്ങളുംനേതാക്കള്‍ ചര്‍ച്ചചെയ്‌തു.



deshabhimani section

Related News

0 comments
Sort by

Home