Deshabhimani

ട്രെയിനിൽ യുവതിക്കു നേരെ ലൈം​ഗികാതിക്രമം; ഒരാൾ പിടിയിൽ

RAPE
വെബ് ഡെസ്ക്

Published on Feb 11, 2025, 09:36 AM | 1 min read

ചെന്നൈ : ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ യുവതിക്കു നേരെ ലൈം​ഗികാതിക്രമം നടത്തിയയാൾ പിടിയിൽ. ഈറോഡ് സ്വദേശിനിയായ വിദ്യാർഥിയെയാണ് ട്രെയിനിൽ വച്ച് ആക്രമിച്ചത്. ക്ലാസിനായി പോകുന്നതിനിടെയായിരുന്നു അതിക്രമം. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി മദ്യലഹരിയിലായിരുന്നു.


അപമര്യാദയായി പെരുമാറിയതോടെ യുവതി റെയിൽവേ പൊലീസിൽ വിളിച്ച് വിവരമറിയിച്ചു. കുറച്ചു ദിവസം മുമ്പ് ​ഗർഭിണിയായ സ്ത്രീയ്ക്കു നേരെ ട്രെയിനിൽ വച്ച് ലൈം​ഗികാതിക്രമം നടന്നിരുന്നു. ട്രെയിനിൽ നിന്ന് തള്ളിയിട്ടതിന്റെ ഫലമായി യുവതിക്ക് ​ഗർഭച്ഛിദ്രം സംഭവിച്ചിരുന്നു.


കഴിഞ്ഞ ആഴ്ച മുംബൈയിൽ നിർത്തിയിട്ടിരുന്ന ട്രെയിനിൽ വച്ച് യുവതിയെ പീഡിപ്പിക്കാന‍്‍ ശ്രമിച്ച സംഭവത്തിൽ പോർട്ടറെ അറസ്റ്റ് ചെയ്തിരുന്നു.



deshabhimani section

Related News

0 comments
Sort by

Home