സാർവത്രിക പെൻഷൻ പദ്ധതി നടപ്പാക്കാൻ ആലോചന

ന്യൂഡൽഹി: അസംഘടിത മേഖലയിലടക്കം ജോലി ചെയ്യുന്നവർക്കായി സാർവത്രിക പെൻഷൻ പദ്ധതി നടപ്പാക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ട്. പദ്ധതിയുടെ രൂപരേഖ തയ്യാറായാൽ ബന്ധപ്പെട്ട കക്ഷികളുമായി കൂടിയാലോചന നടത്തുമെന്ന് തൊഴിൽമന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനാ(ഇപിഎഫ്ഒ)ണ് കരട് തയ്യാറാക്കുന്നത്. ശമ്പളക്കാർ, സ്വയംതൊഴിൽ ചെയ്യുന്നവർ തുടങ്ങി ആർക്കും ചേരാൻ കഴിയുന്ന പുതിയ പെൻഷൻ പദ്ധതിയിൽ പക്ഷേ ഇപിഎഫ് പെൻഷന് സമാനമായി സർക്കാർ വിഹിതം നൽകില്ല. 18 മുതൽ 60 വയസുവരെയുള്ളവർക്ക് പദ്ധതിയിൽ ചേരാം.
അസംഘടിത തൊഴിലാളികൾക്കായി നിലവിലുള്ള പ്രധാനമന്ത്രി ശ്രം യോഗി മന്ഥൻ, വ്യാപാരികൾ, -സ്വയംതൊഴിൽ ചെയ്യുന്നവർക്കുള്ള ദേശീയ പെൻഷൻ പദ്ധതി എന്നിവയുമായി സംയോജിപ്പിച്ചാകും സാർവത്രിക പെൻഷൻ ചട്ടക്കൂട് ഒരുക്കുക. സംസ്ഥാനങ്ങളുടെ പെൻഷൻ പദ്ധതികളെക്കൂടി ലയിപ്പിക്കാനും കേന്ദ്രം ശ്രമം നടത്തിയേക്കും.
0 comments