ഡൽഹിയിൽ മോദി രാജ്നാഥ് സിംഗ് കൂടിക്കാഴ്ച

ന്യൂഡൽഹി: പാകിസ്ഥാൻ അതിർത്തിയിൽ പടയൊരുക്കം ശക്തമാക്കുന്ന സാഹചര്യത്തിൽ ഡൽഹിയിൽ നിർണായക കൂടിക്കാഴ്ച. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പ്രധാനമന്ത്രിയുടെ വസതിയിലെത്തി ചർച്ചകൾ തുടരുകയാണ്.
പാകിസ്ഥാന്റെ ഭാഗത്ത് നിന്നും പ്രകോപനമുണ്ടായാൽ ഏത് രീതിയിൽ തിരിച്ചടിക്കും, അതിനുള്ള ഇന്ത്യയുടെ സെെനിക സന്നാഹങ്ങൾ എന്തൊക്കെയാണ് എന്നീ കാര്യങ്ങളാണ് പ്രധാനമായും വിശദീകരിക്കുക. ഇന്നലെ സംയുക്ത സെെനിക മേധാവി പ്രതിരോധ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇന്ത്യയുടെ സെെനികമായ ഒരുക്കങ്ങളെ കുറിച്ച് ഇതിൽ വ്യക്തമാക്കിയിരുന്നു. ഇക്കാര്യങ്ങൾ പ്രധാനമന്ത്രിയെ പ്രതിരോധ മന്ത്രി അറിയിക്കും. പാകിസ്ഥാന്റെ ഭാഗത്ത് നിന്നും ഏതെങ്കിലും തരത്തിൽ തിരിച്ചടി ഉണ്ടായാൽ, അത് അതിർത്തിയിലായാലും ഉൾപ്രദേശത്തേക്കായാലും ചെറുക്കുന്നതിനായി എന്തെല്ലാം ഒരുക്കങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത് എന്നതെല്ലാം പ്രധാനമന്ത്രിയെ പ്രതിരോധ മന്ത്രി ചർച്ചയിൽ ധരിപ്പിക്കുമെന്നാണ് വിവരം.
0 comments