‘യഥാര്‍ഥ സ്വാതന്ത്ര്യം ലഭിച്ചത് രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിൽ’ ; അധിക്ഷേപകരമായ പ്രസ്‌താവനയുമായി മോഹൻ ഭാഗവത്

ന്യൂഡൽഹി
ഇന്ത്യക്ക് യഥാര്‍ഥ സ്വാതന്ത്ര്യം ലഭിച്ചത് അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്‌ഠാദിനത്തിലാണെന്ന അധിക്ഷേപകരമായ പ്രസ്‌താവനയുമായി ആർഎസ്‌എസ് തലവൻ മോഹൻ ഭാഗവത്. ‘1947 ആഗസ്‌ത് 15ന് ബ്രിട്ടീഷുകാരിൽനിന്ന് രാഷ്ട്രീയ സ്വാതന്ത്ര്യം ലഭിച്ചു.
നൂറ്റാണ്ടുകളായി ശത്രുക്കളുടെ വലിയ കടന്നാക്രമങ്ങൾ നേരിടേണ്ടിവന്ന ഭാരതത്തിന് യഥാർഥത്തിൽ സ്വാതന്ത്ര്യം ലഭിച്ചത് പ്രതിഷ്‌ഠാ ദ്വാദശി ദിനത്തിലാണ്. ഭാരതത്തിന്റെ അതിജീവന പാത രാമക്ഷേത്രത്തിലൂടെയാണ്’–- മോഹൻ ഭാഗവത് അവകാശപ്പെട്ടു.
2024 ജനുവരി 22നാണ് രാമക്ഷേത്രം തുറന്നത്. എന്നാൽ, ഹിന്ദു ചാന്ദ്ര കലണ്ടര്‍ പ്രകാരം ജനുവരി 11-നാണ് വാര്‍ഷികം ആഘോഷിച്ചത്. ഈ ദിനം ‘പ്രതിഷ്‌ഠാ ദ്വാദശി’ യെന്ന പേരിൽ സ്വാതന്ത്രദിനത്തിന് തുല്യമായി കൊണ്ടാടപ്പെടണമെന്നാണ് ആർഎസ്‌എസ് തലവന്റെ ആവശ്യം. ഇൻഡോറിൽ രാമ ജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത്ത് റായ്‌ക്ക് ദേശീയ ദേവി അഹല്യാ അവാർഡ് സമ്മാനിച്ച ശേഷമായിരുന്നു വിവാദ പ്രസംഗം.
സ്വാതന്ത്ര്യസമരത്തിൽ പങ്കില്ലാത്ത ദേശീയ പതാകപോലും അംഗീകരിക്കാത്ത ആർഎസ്‌എസ്സിന്റെ തനിനിറമാണ് മോഹൻ ഭാഗവതിന്റെ പ്രസ്‌താവനയിൽ വ്യക്തമാകുന്നത്.
Related News

0 comments