ഗാന്ധിജിയുടെയും സവർക്കറുടെയും ആശയം ഒന്നായിരുന്നെന്ന് മോദി
ന്യൂഡൽഹി
ഗാന്ധിജിയും വി ഡി സവർക്കറും രണ്ട് വഴിയിലാണ് സഞ്ചരിച്ചതെങ്കിലും ഇരുവരും സ്വാതന്ത്ര്യം എന്ന ആശയത്തെയാണ് മുറുകെപിടിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സംരംഭകനായ നിഖിൽ കാമത്തിന് നൽകിയ പോഡ്‌കാസ്‌റ്റ് അഭിമുഖത്തിലാണ് മോദി രാഷ്‌ട്രപിതാവിനെയും അദ്ദേഹത്തെ വധിച്ച കേസിൽ പ്രതിയായ തീവ്രഹിന്ദുത്വരാഷ്‌ട്രീയ നേതാവിനെയും ഇത്തരത്തിൽ താരതമ്യം ചെയ്‌തത്. വ്യത്യസ്‌തപാതയിലാണ് നീങ്ങിയതെങ്കിലും ഗാന്ധിജിയുടെ ആശയം സ്വാതന്ത്ര്യമായിരുന്നു. തന്റേതായ വഴിയിൽ സഞ്ചരിച്ച സവർക്കറുടെയും ആശയം അതായിരുന്നു–-മോദി പറഞ്ഞു.
‘രാജ്യമാണ് ഒന്നാമത്’ എന്നതാണ് തന്റെ ആശയമെന്നും ഓരോ സമയത്തും സൗകര്യാർഥം താൻ ആശയം മാറ്റാറില്ലെന്നും മോദി അവകാശപ്പെട്ടു. ‘എനിക്കും തെറ്റുകൾ പറ്റാം,ഞാന്‍ ദൈവമല്ല. ഗോധ്ര സംഭവം അങ്ങേയറ്റം വേദനിപ്പിച്ചു. ഇന്ത്യയുടെ എല്ലാ പ്രശ്‌നങ്ങൾക്കും 2047ഓടെ പരിഹാരമാകും. യഥാർഥ സാമൂഹ്യനീതിയും മതനിരപേക്ഷതയും നിലവിൽവരും’ – മോദി പറഞ്ഞു.
0 comments