ചെന്നെെ മെട്രോ തകരാറിലായി; റെയിൽപാതയിലൂടെ നടന്ന് യാത്രക്കാർ

ചെന്നെെ: വ്യത്യസ്തമായ ഒരു പ്രഭാത നടപ്പ്. ചെന്നെെെയിലെ ജനങ്ങൾ ഒരിക്കലും അത് പ്രതീക്ഷിച്ചതായിരുന്നില്ല. ചെന്നെെ മെട്രോ തകരാറിലായതോടെയാണ് യാത്രക്കാർ ടണിലൂലടെ നടന്ന് അടുത്ത സ്റ്റേഷനിലെത്താൻ നിർബന്ധിതമായത്.
സബ് വേയിൽ വണ്ടി തകരാറിലായപ്പോഴാണ് വിംക്കോ നഗർ സ്റ്റേഷനിലേക്കുള്ള യാത്രക്കാർ ടണലിനകത്തെ റെയിൽപാതയിലൂടെ നടന്നത്. ഇന്ന് രാവിലെയാണ് മെട്രോ തകരാറിലായത്. ചെന്നെെ അന്താരാഷ്ട്ര ടെർമിനലിനും വിംക്കോ നഗർ സ്റ്റേഷനുമിടയിൽ സഞ്ചരിച്ച ട്രെയിനാണ് സാങ്കേതിക തകരാറിൽ പണമുടക്കിയത്.
സെൻട്രൽ മെട്രോ- ഹെെക്കോർട്ട് സ്റ്റേഷനുകൾക്കിടയിൽ വണ്ടി നിൽക്കുകയായിരുന്നു. വെെദ്യുതി ഇല്ലാത്തത് യാത്രക്കാർ പരാതിപ്പെട്ടു.തുടർന്ന് അഞ്ച് മിനിറ്റിന് ശേഷം അനൗൺസ്മെന്റ് വന്നു. ഹെെക്കോർട്ട് സ്റ്റേഷനിലേക്ക് ട്രെയിനെത്തും, അവിടേക്ക് നടന്നുപോകൂ എന്നായിരുന്നു അത്. അതേസമയം, അൽപ സമയത്തെ തകരാറിന് ശേഷം പ്രശ്നം പരിഹരിക്കുകയും യാത്ര പഴയ പോലെ തന്നെ സുഗമമായി മുന്നോട്ടുപോവുകയുമായിരുന്നു.








0 comments