ബിഹാറിൽ റഫറി ടീമിന്റെ ഭാഗമായ അവസ്ഥ: എം എ ബേബി

ന്യൂഡൽഹി
നിഷ്‌പക്ഷത പുലർത്തേണ്ട റഫറി ഒരു ടീമിന്റെ ഭാഗമായി കളിക്കുന്നത് പോലെയാണ് ബിഹാർ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് കമീഷന്റെ ഇടപെടലുകളെന്ന് സിപിഐ എം ജനറൽസെക്രട്ടറി എം എ ബേബി. ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയ എസ്‌ഐആർ പ്രക്രിയയ്‌ക്കുശേഷമാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് തിയതികൾ പ്രഖ്യാപിച്ചിട്ടുള്ളത്.
റഫറി ഒരു ടീമിന്റെ ഭാഗമായി മാറിയ തെരഞ്ഞെടുപ്പ് പോരാട്ടമെന്ന നിലയിലാകും ബിഹാർ തെരഞ്ഞെടുപ്പ് ഓർമിക്കപ്പെടുന്നത്. ഐക്യത്തോടെ നിലയുറപ്പിക്കുന്ന ജനങ്ങളാകും ആത്യന്തികമായി വിജയിക്കുകയെന്നും ബേബി എക്‌സിൽ പ്രതികരിച്ചു.
സുപ്രീംകോടതിക്കുള്ളിൽ ചീഫ്‌ജസ്‌റ്റിസ് ബി ആർ ഗവായ്‌ക്കുനേരെ ഷൂ എറിഞ്ഞ സംഭവത്തെ അദ്ദേഹം ശക്തമായി അപലപിച്ചു.









0 comments