കേന്ദ്ര അവഗണനയ്ക്കെതിരെ ഡൽഹിയിൽ എൽഡിഎഫിന്റെ നേത്വത്തിൽ രാപ്പകൽ സമരം

ഡൽഹി: മുണ്ടക്കൈ ചൂരൽമല ദുരിതബാധിതരോടുള്ള കേന്ദ്ര അവഗണനയ്ക്കെതിരെയുള്ള രാപ്പകൽ സമരത്തിന് തുടക്കം. സിപിഐഎം വയനാട് ജില്ലാക്കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം നടത്തുന്നത്. കേരള ഹൗസിൽ ആരംഭിച്ച പ്രതിഷേധ സമരം അഖിലേന്ത്യാ കിസാൻ സഭ ജനറൽ സെക്രട്ടറി വിജു കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കേന്ദ്ര അവഗണന തുടർന്നാൽ സമരം ശക്തമാക്കുമെന്ന് നേതാക്കൾ വ്യക്തമാക്കി.
വിഷയത്തിൽ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും മൗനം വെടിയണമെന്ന് വിജുകൃഷ്ണൻ പറഞ്ഞു. അതേസമയം സമരത്തിന് പിന്തുണയുമായി ആം ആദ്മി പാർട്ടി എംപി സഞ്ജയ് സിംഗ് രംഗത്തെത്തിയിരുന്നു. വയനാട്ടിലെ ജനങ്ങൾ ഒറ്റയ്ക്കല്ലെന്ന് സഞ്ജയ് സിംഗ് പറഞ്ഞു.
0 comments