Deshabhimani

കുംഭമേള: ലോറീന്‍ പവലിന് അലര്‍ജി

kumbhmela
വെബ് ഡെസ്ക്

Published on Jan 15, 2025, 03:15 AM | 1 min read


പ്രയാ​ഗ്‍രാജ്

ആപ്പിള്‍ സഹസ്ഥാപകന്‍ അന്തരിച്ച സ്റ്റീവ് ജോബ്സിന്റെ ഭാര്യ ലോറീന്‍ പവല്‍ ജോബ്സിന് പ്രയാ​ഗ്‍രാജില്‍ മഹാകുംഭമേളയ്‌ക്കിടെ അലര്‍ജി ബാധിച്ചു. "ഇത്രയും വലിയ ആള്‍ക്കൂട്ടത്തിൽ ലോറീന്‍ ആദ്യമായാണ് എത്തുന്നത്. പരിചിതമല്ലാത്ത പരിസ്ഥിതി ആരോ​ഗ്യത്തെ ബാധിച്ചു.’ –- അവരുടെ ഗുരു കൈലാശാനന്ദ ​ഗിരി അറിയിച്ചു. 61കാരിയായ ലോറീന്‍ പവല്‍ സ്വാമി കൈലാശാനന്ദ ​ഗിരിയുടെ ക്യാമ്പിലാണ് താമസിക്കുന്നത്.


അതേസമയം മഹാകുംഭമേളയ്‌ക്കെത്തിയ 3.5 കോടി ഭക്തര്‍ മകര സംക്രാന്തി ദിനത്തിൽ ത്രിവേണി സം​​ഗമത്തിൽ സ്നാനം നടത്തി.



deshabhimani section

Related News

0 comments
Sort by

Home