Deshabhimani

മഹാകുംഭമേളയ്ക്ക് തുടക്കം ; ആദ്യദിനം സ്നാനം നടത്തിയത് 1.5 കോടി പേര്‍

kumbhamela
വെബ് ഡെസ്ക്

Published on Jan 14, 2025, 02:37 AM | 1 min read


പ്രയാ​ഗ് രാജ്

മഹാകുംഭമേളയ്‌ക്ക്‌ യുപി പ്രയാ​ഗ് രാജില്‍ പൗഷ് പൂര്‍ണിമദിനത്തിലെ സ്‌നാനത്തോടെ തുടക്കം. തിങ്കളാഴ്ച ഒന്നരകോടിയിലേറെ പേര്‍ ​​ത്രിവേണി സം​ഗമത്തില്‍ സ്‌നാനം നടത്തി. ആപ്പിള്‍ സഹസ്ഥാപകന്‍ സ്റ്റീവ് ജോബ്സിന്റെ ഭാര്യ ലോറീന്‍ പവല്‍ ജോബ്സ് അടക്കം ലോകത്തിലെ വിവിധ ഭാ​ഗങ്ങളിൽ നിന്ന് വിശ്വാസികളെത്തി. ഫെബ്രുവരി 26വരെ നടക്കുന്ന മഹാകുംഭമേളയില്‍ നാൽപ്പതുകോടിയിലേറെ പേര്‍‌ എത്തുമെന്ന് കരുതുന്നു.


മഹാകുഭമേള ഉത്തര്‍പ്രദേശ് സര്‍ക്കാരിന് ഏകദേശം രണ്ടുലക്ഷം കോടി രൂപയുടെ വരുമാനം നേടിക്കൊടുക്കുമെന്നാണ് വിലയിരുത്തല്‍.



deshabhimani section

Related News

0 comments
Sort by

Home