Deshabhimani

വ്യാപാരകരാറിന് അന്തിമ രൂപം ; വെളിപ്പെടുത്തി യുഎസ് വൈസ് പ്രസിഡന്റ്

india us trade agreement j d vance in india
വെബ് ഡെസ്ക്

Published on Apr 23, 2025, 03:53 AM | 1 min read

ന്യൂഡൽഹി : ഇന്ത്യ അമേരിക്ക വ്യാപാരകരാറിന്റെ അന്തിമ രൂപരേഖയ്‌ക്ക്‌ ഇരുരാജ്യങ്ങളും അംഗീകാരം നൽകിയതായി റിപ്പോർട്ട്. ഇന്ത്യയിൽ സന്ദർശനം നടത്തുന്ന അമേരിക്കൻ വൈസ്‌ പ്രസിഡന്റ്‌ ജെ ഡി വാൻസ്‌ ഇക്കാര്യം സ്ഥിരീകരിച്ചു. ജയ്‌പുരിലെ രാജസ്ഥാൻ ഇന്റർനാഷണൽ സെന്ററിലെ ചടങ്ങിലാണ്‌ വാൻസിന്റെ പ്രതികരണം.


അമേരിക്കയിലെ മുൻ ഭരണനേതൃത്വത്തിന്‌ ഇന്ത്യയോടുള്ള സമീപനത്തിൽനിന്ന്‌ തികച്ചും വ്യത്യസ്‌തമായ നിലപാടാണ്‌ ഡോണൾഡ്‌ ട്രംപ്‌ സർക്കാരിനുള്ളതെന്ന്‌ വാൻസ്‌ പറഞ്ഞു. മുമ്പുണ്ടായിരുന്നവർ മോദിയോട്‌ ‘കാര്യങ്ങൾ ഇങ്ങനെ ചെയ്യണം, അങ്ങനെ ചെയ്യണം’ എന്ന്‌ ആവശ്യപ്പെടുന്നവരായിരുന്നു. എന്നാൽ, പരസ്‌പര സഹകരണത്തിലൂടെ ഇന്ത്യയും അമേരിക്കയും വളരണമെന്നാണ്‌ ട്രംപിന്റെ നിലപാടെന്നും വാൻസ്‌ അവകാശപ്പെട്ടു. വ്യാപാരകരാറിന്റെ ആദ്യഘട്ടം സെപ്‌തംബർ–- ഒക്‌ടോബറോടെ യാഥാർഥ്യമാക്കാനാണ്‌ നീക്കം. വ്യാപാര കരാറിന്‌ പുറമേ, പ്രതിരോധം ഉൾപ്പടെയുള്ള മേഖലകളിൽ പങ്കാളിത്തം ശക്തമാക്കാനും ധാരണയായി.


അമേരിക്ക പ്രതികാരച്ചുങ്ക ഭീഷണി ഉയർത്തി നടത്തിയ വെല്ലുവിളിക്കു പിന്നാലെ പരമാവധി വഴങ്ങാൻ തയാറായ കേന്ദ്രസർക്കാരിന്റെ നിലപാട്‌ ഇന്ത്യയുടെ താൽപര്യത്തിന്‌ വൻ തിരിച്ചടിയാകുമെന്ന ആശങ്കയ്‌ക്കിടെയാണ്‌ വ്യാപാരകരാർ യാഥാർഥ്യമാകുന്നത്‌.

അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക്‌ ഇന്ത്യൻ വിപണി പൂർണമായും തുറന്നുകൊടുക്കുന്ന വ്യവസ്ഥകളുള്ള വ്യാപാരകരാർ വേഗത്തിലാക്കാൻ മോദി സർക്കാർ ഉത്സാഹിച്ചു.


കാർഷിക ഉൽപ്പന്നങ്ങൾക്ക്‌ വിപണി തുറന്നുകൊടുക്കണമെന്ന നിലപാടിൽ അമേരിക്ക ഉറച്ചുനിൽക്കുകയാണ്‌. ഇന്ത്യയിലെത്തിയ വാൻസുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ചർച്ചയിൽ വ്യാപാരകരാറിന്റെ പരിഗണനാവിഷയങ്ങൾ ധാരണയായി.


ഇതിനുപിന്നാലെ, ഇന്ത്യയുടെ ‘സഹകരണമനോഭാവത്തെ’ ശ്ലാഘിച്ച്‌ അമേരിക്കൻ വ്യാപാര പ്രതിനിധി (യുഎസ്‌ടിആർ) ജാമിസൺ ഗ്രീർ പ്രസ്‌താവനയും പുറത്തിറക്കി.



deshabhimani section

Related News

View More
0 comments
Sort by

Home