ഇരട്ടനികുതി ഒഴിവാക്കാൻ കരാറൊപ്പിട്ട് ഖത്തറും ഇന്ത്യയും


റിതിൻ പൗലോസ്
Published on Feb 19, 2025, 03:08 AM | 1 min read
ന്യൂഡൽഹി : ഇരട്ടനികുതി ഒഴിവാക്കാനുള്ളതടക്കം രണ്ട് കരാറുകളിൽ ഒപ്പുവച്ച് ഇന്ത്യയും ഖത്തറും. ഇന്ത്യയിൽ സന്ദർശനം നടത്തുന്ന ഖത്തർ അമീർ ഷെയ്‌ഖ് തമീം ബിൻ ഹമദ് അൽതാനിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും നടത്തിയ കൂടിക്കാഴ്‌ചയിലാണ് കരാറുകൾ ഒപ്പിട്ടത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം തന്ത്രപരമായ പങ്കാളിത്തമായി ഉയർത്താനും ഉഭയകക്ഷി വ്യാപാരം അഞ്ചുവർഷത്തിൽ ഇരട്ടിയാക്കാനും തീരുമാനിച്ചു.
വ്യാപാരം, ഊർജ്ജം, നിക്ഷേപം, നവീകരണം, സാങ്കേതികവിദ്യ, ഭക്ഷ്യസുരക്ഷ തുടങ്ങിയ വിഷയങ്ങളിലൂന്നിയാകും തന്ത്രപരമായ പങ്കാളിത്തം വളർത്തുക.
സ്വകാര്യ മേഖലയിലെ സഹകരണം വർധിപ്പിക്കൽ ലക്ഷ്യമിട്ട് ഖത്തരി ബിസിനസ്‌മെൻ അസോസിയേഷനുമായി (ക്യുബിഎ) കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) ധാരണയിലെത്തി. ഇൻവെസ്റ്റ് ഖത്തറും ഇൻവെസ്റ്റ് ഇന്ത്യയും തമ്മിലാണ് രണ്ടാമത്തെ കരാർ. സ്വതന്ത്ര വ്യാപാര കരാറും ചർച്ചയായി. ഗാസ പ്രശ്‌നവും നേതാക്കൾ ചർച്ച ചെയ്‌തു. രാഷ്‌ട്രപതി ദ്രൗപദി മുർമു, വിദേശമന്ത്രി എസ് ജയ്‌ശങ്കർ എന്നിവരും ഖത്തർ അമീറുമായി കൂടിക്കാഴ്‌ച നടത്തി.
Related News

0 comments