അസമിലും എച്ച്എംപിവി: 10 മാസം പ്രായമുള്ള കുഞ്ഞ് ചികിത്സയില്‍
![hmpv](https://images-prd.deshabhimani.com/hmpv-1736589322864-900x506.webp)
പ്രതീകാത്മകചിത്രം
ദിസ്പൂര്‍: രാജ്യത്ത് വീണ്ടും എച്ച്എംപിവി കേസ് റിപ്പോര്‍ട്ട് ചെയ്തു. അസമിലാണ് രോഗബാധ. രോഗം ബാധിച്ച പത്തുമാസം പ്രായമുള്ള കുഞ്ഞ് ആശുപത്രിയില്‍ ചികിത്സയിലാണ്. ജലദോഷ ലക്ഷണങ്ങളുമായാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നാല് ദിവസം മുമ്പാണ് കുട്ടിക്ക് രോഗലക്ഷണങ്ങൾ തുടങ്ങിയത്. കഴിഞ്ഞ ദിവസമാണ് കുട്ടിക്ക് എച്ച്എംപിവി സ്ഥിരീകരിച്ചത്. ലാഹോവാലിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്.
കുട്ടിയുടെ ആരോഗ്യനിലയില്‍ നിലവില്‍ പ്രശ്നങ്ങളൊന്നുമില്ലെന്ന് അധികൃതര്‍ പറഞ്ഞു. നിലവില്‍ ദിബ്രുഗഡിലെ ആസാം മെഡിക്കല്‍ കോളേജിലാണ് കുട്ടിയുള്ളത്. മുമ്പ് കര്‍ണാടകം, ഗുജറാത്ത് എന്നിവിടങ്ങളിലും എച്ച്എംപിവി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ശൈത്യകാലമായതിനാല്‍ വൈറസ് ബാധ സാധാരണമാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ധ്രുബജ്യോതി ഭുയാന്‍ പറഞ്ഞു.
Related News
![ad](/images/odepc-ad.jpg)
0 comments