Deshabhimani

സുരക്ഷ ഉദ്യോഗസ്ഥരുമായുള്ള തര്‍ക്കം: ആറ് തവണ വെടിയുതിര്‍ത്ത് യുവാവ്; അറസ്റ്റ്

GUN
വെബ് ഡെസ്ക്

Published on Jan 15, 2025, 01:41 PM | 1 min read

ന്യൂഡല്‍ഹി: സുരക്ഷ ഉദ്യോഗസ്ഥരുമായുള്ള തര്‍ക്കം: ആറ് തവണ വെടിയുതിര്‍ത്ത് യുവാവ്; അറസ്റ്റ്ട്ട തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചത് ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം.


ഗ്രേറ്റര്‍ നോയിഡ, സെക്ടര്‍ 16 ലെ രാധാ സ്‌കൈ ഗാര്‍ഡനില്‍ താമസിക്കുന്ന പബ് ഉടമയായ ഗൗരവ് സിസോദിയയാണ് തര്‍ക്കത്തിന് പിന്നാലെ വെടിയുതിര്‍ത്തത്. സുരക്ഷ ഉദ്യോഗസഥര്‍. മദ്യപിച്ചെത്തിയ സിസോദിയ വെടിയുതിര്‍ക്കുകയായിരുന്നു. സിസോദിയയെ അറസ്റ്റ് ചെയ്തതായും കൂടുതല്‍ നടപടികള്‍ അന്വേഷണത്തേിന് ശേഷമ കൈകൊള്ളുമെന്നും പൊലീസ് വ്യക്തമാക്കി.



'കുറച്ച് താമസക്കാരും സെക്യൂരിറ്റിയും തമ്മില്‍ ദിവസങ്ങളായി പാര്‍ക്കിംഗിനായി തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഇരുകൂട്ടരും മോശം വാക്കുകളുപയോഗിക്കുകയും കയ്യൂക്ക് കാണിക്കുകയും ചെയ്തു, തിങ്കളാഴ്ചയായിരുന്നു ഇത്.അന്ന് രാത്രിയോടെ ഒരാള്‍ തോക്കെടുത്ത് വെടിവയ്ക്കുകയായിരുന്നു. ആറ് തവണയാണ് പ്രതിരോധത്തിന്റെ പേരില്‍ നിറയൊഴിച്ചത്. ഭാഗ്യത്തിന് ആര്‍ക്കും പരിക്കില്ല. ഗൗരവ് സിസോദിയ മദ്യപിച്ചെത്തി ഗാര്‍ഡുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് താമസക്കാരന്‍ അശുതോഷ് ശ്രീവാസ്തവ് മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്





Tags
deshabhimani section

Related News

0 comments
Sort by

Home