സിനിമ റിലീസ് ആഘോഷത്തിനിടെ ആടിന്റെ തലയറുത്തു: ബാലയ്യ ആരാധകർക്കെതിരെ കേസ്

ഹൈദരാബാദ് : സിനിമ റിലീസ് ആഘോഷത്തിനിടെ ആടിനെ ബലി നൽകിയ ബാലയ്യ ആരാധകർക്കെതിരെ കേസ്. ബാലയ്യയുടെ പുതിയ ചിത്രം ഡാകു മഹാരാജിന്റെ റിലീസിനിടെയായിരുന്നു സംഭവം. മൃഗസംരക്ഷണ സംഘടനയായ പെറ്റ (പീപ്പിൾ ഫോർ ദി എത്തിക്കൻ ട്രീറ്റ്‌മെന്റ് ഓഫ് ആനിമൽ) നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അഞ്ചുപേർക്കെതിരെ തിരുപ്പതി പൊലീസ് കേസെടുത്തത്.
ജനുവരി 12നാണ് സംഭവം നടന്നത്. തിരുപ്പതിയിലെ പ്രതാപ് തിയറ്ററിനു മുന്നിലാണ് ആടിന്റെ തലയറുത്തത്. ബാലയ്യയുടെ ആരാധകർ ആടിനു ചുറ്റും കൂട്ടം കൂടി നിൽക്കുന്നതും ഒരാൾ മഴു ഉപയോഗിച്ച് ജീവനുള്ള ആടിന്റെ തല അറക്കുന്നതുമായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ആടിന്റെ ചോരയെടുത്ത് സിനിമ പോസ്റ്ററിൽ പുരട്ടുന്നതും ചിത്രത്തിൽ കാണാം. ഭാരതീയ ന്യയ സംഹിതയിലെ 325, 270 എന്നീ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
Related News

0 comments