മൂന്നംഗ കുടുംബത്തെ ഡിജിറ്റൽ അറസ്റ്റ് ചെയ്ത് ഒരു കോടി രൂപ തട്ടിയെടുത്തു

cyber crime
നോയിഡ : നോയിഡയിൽ മൂന്നംഗ കുടുംബത്തെ ഡിജിറ്റൽ അറസ്റ്റ് ചെയ്ത് ഒരു കോടി രൂപ തട്ടിയെടുത്തു. കുടുംബത്തെ അഞ്ച് ദിവസത്തോളം ഡിജിറ്റൽ അറസ്റ്റ് ചെയ്താണ് പണം തട്ടിയത്. ഗവൺമെന്റ് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞാണ് തട്ടിപ്പുസംഘം കുടുംബത്തെ കബളിപ്പിച്ചത്.
ഫെബ്രുവരി ഒന്നിനാണ് കുടുംബാംഗത്തിനെ ആദ്യം തട്ടിപ്പുകാർ വിളിക്കുന്നത്. മുംബൈ സൈബർ ക്രൈം ബ്രാഞ്ചിൽ കേസുണ്ടെന്നും ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയെ (ട്രായ്) ബന്ധപ്പെടണമെന്നും അല്ലെങ്കിൽ സിം കാർഡ് ബ്ലോക്ക് ചെയ്യുമെന്നുമാണ് വിളിച്ചയാൾ പറഞ്ഞത്.
ശേഷം ഐപിഎസ് ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തി ഒരാൾ വീഡിയോ കോൾ ചെയ്തു. കള്ളപ്പണം വെളുപ്പിക്കലിന് കുടുംബാംഗങ്ങൾക്കെതിരെ വിവിധയിടങ്ങളിലായി 24 കേസുകളുണ്ടെന്നും സിബിഐ അന്വേഷണം നടക്കുന്നുണ്ടെന്നുമാണ് ഐപിഎസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് വിളിച്ചയാൾ പറഞ്ഞത്. തുടർന്ന് കുടുംബത്തെ ഡിജിറ്റൽ അറസ്റ്റ് ചെയ്തെന്ന് തട്ടിപ്പുകാർ പറയുകയായിരുന്നു.
Related News

0 comments