ഡൽഹിയിൽ അതിശൈത്യം കടുത്തു; മണാലിയിൽ വീണ്ടും മഞ്ഞുവീഴ്‌ച

ന്യൂഡൽഹി: ഉത്തരേന്ത്യയിൽ ശൈത്യതരംഗം കടുത്തതോടെ തലസ്ഥാനമായ ഡൽഹിയിൽ കൊടുംതണുപ്പ്. ഒമ്പത് ഡിഗ്രിയാണ് ഡൽഹിയിൽ രേഖപ്പെടുത്തിയ കുറഞ്ഞ താപനില. കൊടുംതണുപ്പിൽ പലയിടത്തും മഴയും പെയ്‌തു. വരും ദിവസങ്ങളിലും ഡൽഹിയിൽ മഴ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. കനത്ത മൂടൽ മഞ്ഞ് 25 ട്രെയിൻ സർവീസുകൾ ബാധിച്ചു.
പുലർച്ചെയുളള വിമാനസർവീസുകളും താളംതെറ്റി. വിമാനത്താവളത്തിൽ പൂജ്യം മീറ്ററായിരുന്നു ഞായർ രാവിലെ ദൂരക്കാഴ്‌ച. ഡൽഹിക്ക് പുറമേ പഞ്ചാബ്, രാജസ്ഥാൻ, ഹരിയാന, ഉത്തരാഖണ്ഡ്, പടിഞ്ഞാറൻ യുപി എന്നിവിടങ്ങളിലും ശൈത്യതരംഗം വ്യാപിച്ചു. ഉത്തരാഖണ്ഡിലെ ഔലി, മുൻസിയാരി പ്രദേശങ്ങളിൽ ഞായറാഴ്‌ച മഞ്ഞുവീണു. പ്രധാനടൂറിസ്‌റ്റ് കേന്ദ്രമായ ഹിമാചൽ പ്രദേശിലെ മണാലിയിൽ വീണ്ടും മഞ്ഞുവീണു.
Tags
Related News

0 comments