ബിജെപിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കമീഷൻ ; പ്രതിരോധത്തിലാക്കി എഎപി
ന്യൂഡൽഹി
ന്യൂഡൽഹി മണ്ഡലത്തിൽ എഎപിയുടെ മുൻമുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ മത്സരിക്കുന്ന ബിജെപിയുടെ പർവേഷ് വർമയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് തെരഞ്ഞെടുപ്പ് കമീഷൻ. പർവേഷ് വോട്ടർമാർക്ക് പണവിതരണം നടത്തുന്നുവെന്ന കെജ്‌രിവാളിന്റെ പരാതിയിലാണ് നടപടി.
അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഡൽഹി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്ക് നിർദേശം നൽകി. ഗുരുതരമായ ആരോപണമാണ് എഎപി ഉയർത്തിയതെന്ന് കമീഷൻ വ്യക്തമാക്കി. മണ്ഡലത്തിൽ വ്യാപകമായി നിലവിലുള്ള വോട്ടർമാരെ മാറ്റി പുതിയ വോട്ടർമാരെ ഉൾപ്പെടുത്താൻ ബിജെപി നീക്കം നടത്തുന്നുവെന്ന ആരോപണത്തിൽ നടപടി സ്വീകരിക്കാൻ കമീഷന്റെ പ്രിൻസിപ്പൽ സെക്രട്ടറി അജോയ് കുമാർ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്ക് നിർദേശം നൽകി. കമീഷൻ നടപടി ബിജെപിയെ പ്രതിരോധത്തിലാക്കി. പിന്നാലെ എഎപി വോട്ടർപട്ടികയിൽ ക്രമക്കേട് കാട്ടുന്നുവെന്ന് കാണിച്ച് ബിജെപിയും പരാതി നൽകി.
0 comments