കെജ്രിവാളിനെയും സിസോദിയയേയും വിചാരണ ചെയ്യാൻ ഇ ഡിക്ക് അനുമതി

Photo credit: X
ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാനെയും മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും വിചാരണ ചെയ്യാൻ ആഭ്യന്തര മന്ത്രാലയം എൽഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ ഡി) അനുമതി നൽകി. നേരത്തെ മദ്യനയ കേസില്‍ വിചാരണ നടത്താൻ ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്‌സേന അനുമതി നൽകിയിരുന്നു. 2024 ഓഗസ്റ്റിൽ കെജ്‌രിവാളിനെ വിചാരണ ചെയ്യാൻ സിബിഐക്കും അനുമതി ലഭിച്ചിരുന്നു.
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധ നിയമപ്രകാരമാണ് കെജ് രിവാളിനെതിരെ ഇഡി കുറ്റപത്രം സമർപ്പിച്ചത്. തുടർന്ന് കഴിഞ്ഞ മാര്‍ച്ചില്‍ ഇഡി അദ്ദേഹത്തെ അറസ്റ്റ് ചെയ്‌തിരുന്നു. അരവിന്ദ് കെജ്രിവാള്‍, മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ തുടങ്ങിയവര്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നായിരുന്നു ഇഡിയുടെ ആരോപണം.
Related News

0 comments