ശിവരാത്രിക്ക് മാംസാഹാരം കഴിച്ചു; എസ്എയു വിദ്യാർഥികളെ തല്ലിച്ചതച്ച് എബിവിപി

ഡൽഹി: ശിവരാത്രി ദിനത്തിൽ മാംസാഹാരം വിളമ്പിയെന്ന് ആരോപിച്ച് ഡൽഹിയിലെ സൗത്ത് ഏഷ്യൻ യൂണിവേഴ്‌സിറ്റി (എസ്എയു) മെസ്സിൽ എബിവിപി ആക്രമണം. പെൺകുട്ടികളടക്കമുള്ള വിദ്യാർഥികളെയും ജീവനക്കാരെയും മർദിച്ചു. ഇതിന്റെ വീഡിയോ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്. ശിവരാത്രിക്ക് സസ്യാഹാരം വിളമ്പണമെന്ന എബിവിപിയുടെ തീട്ടൂരം പാലിക്കാത്തതിനായിരുന്നു മർദനം. എബിവിപി ഗുണ്ടകൾക്കെതിരെ സർവകലാശാലയും പൊലീസും അടിയന്തര നടപടി സ്വീകരിക്കണമെന്ന് എസ്എഫ്ഐ ഡൽഹി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ഏതെങ്കിലും ഒരു വിഭാഗത്തിന്റെ ഭക്ഷണക്രമം മുഴുവൻ വിദ്യാർഥികളും പിൻതുടരണമെന്ന് പറയുന്നത് അംഗീകരിക്കാനാകില്ല. ഇത് മതനിരപേക്ഷതയ്‌ക്കും ജനാധിപത്യത്തിനും വിരുദ്ധമാണെന്നും എസ്‌എഫ്‌ഐ പറഞ്ഞു.
0 comments