അസമിൽ ഭൂചലനം: 5.0 തീവ്രത രേഖപ്പെടുത്തി

ന്യൂഡൽഹി: അസമിൽ ഭൂചലനം. അസമിലെ മോറിഗാവ് ജില്ലയിൽ വ്യാഴാഴ്ച പുലർച്ചെ റിക്‌ടർ സ്‌കെയിലിൽ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻസിഎസ്) അറിയിച്ചു. പുലർച്ചെ 2:25 നാണ് ഭൂചലനം അനുഭവപ്പെട്ടത്. 16 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
ചൊവ്വാഴ്ച രാവിലെ ബംഗാൾ ഉൾക്കടലിൽ 5.1 തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഉപരിതലത്തിൽ നിന്ന് 91 കിലോമീറ്റർ ആഴത്തിൽ അനുഭവപ്പെട്ട ഭൂചലനം രാവിലെ 6:10 നാണ് ഉണ്ടായത്.
0 comments