ഡൽഹിയിൽ 19 വർഷത്തിലെ ഏറ്റവും ചൂടേറിയ ഫെബ്രുവരി

ന്യൂഡൽഹി: പത്തൊമ്പതുവർഷത്തിനിടയിൽ ഡൽഹിയിൽ ഏറ്റവും ചൂടേറിയ ഫെബ്രുവരി മാസമാണ് കടന്നുപോകുന്നതെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ബുധനാഴ്‌ച സഫ്‌ദർജംങിൽ താപനില 32.4 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. 24 മണിക്കൂറിനുള്ളിൽ 3.3 ഡിഗ്രി സെൽഷ്യസിന്റെ വർധനയുണ്ടായി. ശരാശരിയേക്കാൾ 6.3 ഡിഗ്രി സെൽഷ്യസ് കൂടുതൽ. 2006 ഫെബ്രുവരി 22 നാണ് അവസാനമായി നഗരത്തിൽ ഇത്രയും ഉയർന്ന താപനില രേഖപ്പെടുത്തിയത്.
0 comments