പക്ഷിയിടിച്ചു; ഡൽഹി -പുണെ എയർ ഇന്ത്യ വിമാനത്തിന്റെ മടക്കയാത്ര റദ്ദാക്കി

മുംബൈ: ഡൽഹിയിൽ നിന്ന് പുണെയിലേക്ക് പോയ എയർ ഇന്ത്യ വിമാനത്തിൽ പക്ഷിയിടിച്ചു. ഇടിയെത്തുടർന്ന് വിമാനത്തിന്റെ മടക്കയാത്ര റദ്ദാക്കി. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതായും പുണെയിൽ ലാൻഡ് ചെയ്തപ്പോഴാണ് പക്ഷി ഇടിച്ചതായി കണ്ടെത്തിയതെന്നും എയർലൈൻ പ്രസ്താവനയിൽ പറഞ്ഞു. കുടുങ്ങിക്കിടക്കുന്ന യാത്രക്കാർക്ക് താമസ സൗകര്യം ഉൾപ്പെടെ എല്ലാ ക്രമീകരണങ്ങളും ചെയ്യുന്നുണ്ടെന്നും എയർലൈൻ അറിയിച്ചു.
0 comments