കുരിശിന്റെ വഴി പ്രദക്ഷിണം: അനുമതി നിഷേധിച്ചത്‌ ന്യൂനപക്ഷ വിരുദ്ധത; എം എ ബേബി

m a baby
avatar
സ്വന്തം ലേഖകൻ

Published on Apr 14, 2025, 01:00 AM | 1 min read

ന്യൂഡൽഹി: വിശുദ്ധവാരത്തിൽ ഡൽഹി സേക്രട്ട്‌ ഹാർട്ട്‌ കത്തീഡ്രലിലേക്കുള്ള കുരിശിന്റെ വഴി പ്രദക്ഷിണത്തിന്‌ അനുമതി നിഷേധിച്ച ഡൽഹി പൊലീസ്‌ നടപടി ന്യൂനപക്ഷ വിരുദ്ധതയെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി. മൂന്നോ നാലോ കിലോമീറ്റർ ദൂരം മാത്രമുള്ള പ്രദക്ഷിണത്തിന്‌ ഇത്തവണ അനുമതി നിഷേധിച്ചത്‌ ന്യൂനപക്ഷ വിരുദ്ധമായ ഭരണ തീരുമാനങ്ങളുടെ പശ്ചാത്തലത്തിൽ മാത്രമേ കാണാൻ കഴിയൂവെന്ന്‌ അദ്ദേഹം മാധ്യമങ്ങളോട്‌ പറഞ്ഞു.


ഹോളി ദിനത്തിൽ ന്യൂനപക്ഷ വിഭാഗങ്ങളുടെ പള്ളികൾ ടാർപോളിൻ കൊണ്ട്‌ മൂടുകയും പുറത്തിറങ്ങരുതെന്നുമാണ്‌ ആവശ്യപ്പെട്ടത്. ന്യൂനപക്ഷങ്ങൾക്ക്‌ സുരക്ഷവേണമെങ്കിൽ വീട്ടിലിരിക്കണമെന്നാണ്‌ ഭരണകൂട നിലപാട്‌. ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി ബോധപൂർവം നിരോധനങ്ങൾ ഏർപ്പെടുത്തുന്നു. അവർക്ക്‌ ഭരണഘടന നൽകുന്ന വിശ്വാസ സ്വാതന്ത്ര്യവും ആരാധന സ്വാതന്ത്ര്യവും നഗ്നമായി ലംഘിക്കപ്പെടുന്നു. ജനങ്ങളുടെ ഐക്യത്തിന്‌ പോറലേൽപ്പിക്കുന്ന ഇത്തരം നടപടികൾ അസ്വസ്ഥജനകവും വർഗീയ സംഘർഷങ്ങളിലേക്ക്‌ നയിക്കുന്നതുമാണ്‌. ഇതിനെതിരെ ജനാധിപത്യവിശ്വാസികൾ പ്രതിഷേധമുയർത്തണം – എം എ ബേബി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home