അച്ഛനോടുള്ള പക?; അഞ്ചുവയസ്സുകാരനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തി

ന്യൂഡൽഹി: അച്ഛനോടുള്ള പക വീട്ടാൻ അഞ്ചുവയസ്സുകാരനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തി. ഡൽഹിയിലെ നരേല മേഖലയിൽ ചൊവ്വാഴ്ചയാണ് സംഭവം. സ്വന്തമായി എട്ടോളം വാഹനങ്ങളുള്ള കുട്ടിയുടെ അച്ഛന്റെ ഡ്രൈവറായ നീതുവാണ് ക്രൂരകൃത്യം ചെയ്തത്. ഇയാളുടെ വാടകവീട്ടിൽ നിന്നും കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. ഒളിവിൽ പോയ നിതുവിനുവേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
ചൊവ്വാഴ്ച വീട്ട് മുറ്റത്ത് കളിച്ച് കൊണ്ടിരുന്ന കുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് നിതുവിന്റെ വാടകവീട്ടിൽ അഞ്ചുവയസ്സുകാരന്റെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയും കുടുംബവും താമസിക്കുന്നതിൻറെ തൊട്ടടുത്താണ് പ്രതിയും താമസിക്കുന്നത്.
തിങ്കളാഴ്ച വൈകുന്നേരം ജോലിക്കാർ തമ്മിലുണ്ടായ അടിപിടിയുടെ പേരിൽ നീതുവിനെ ഉടമ മർദിച്ചതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഇഷ്ടികയും കത്തിയും ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്നും പൊലീസ് പറയുന്നു. പ്രതിയെ കണ്ടെത്താനായി സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചുവരികയാണ്.









0 comments