ഡൽഹി മോത്തിയാഖാനിൽ എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ചു; ഒരാൾ മരിച്ചു: രണ്ട് പേർക്ക് പരിക്ക്

PHOTO CREDIT: ANI
ന്യൂഡൽഹി: ഡൽഹിയിലെ മോത്തിയാഖാനിൽ തീപിടിത്തം. അപകടത്തിൽ ഒരാൾ മരിച്ചു. രണ്ട് അഗ്നി രക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. മോത്തിയാഖാനിലെ വീട്ടിൽ എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് തീപിടിത്തമുണ്ടായത്.
ഉച്ച കഴിഞ്ഞ് മൂന്നോടെയാണ് അപകടം നടന്നതെന്നാണ് വിവരം. സിലിണ്ടർ പൊട്ടിത്തെറിച്ചതിനെത്തുടർന്ന് വീടിനുള്ളിൽ പെട്ടന്ന് തീ പടരുകയായിരുന്നു. ഉടൻ തന്നെ നാല് അഗ്നി രക്ഷാസേനാ യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമം തുടങ്ങി.
അഗ്നിരക്ഷാ സേന തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും ഒരാൾ മരിച്ചു. വീടിൻ്റെ നാലാം നിലയിൽ നിന്ന് കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം ലഭിച്ചത്. അഗ്നിരക്ഷാ സേനാംഗങ്ങളായ സ്റ്റേഷൻ ഓഫീസർ രവീന്ദർ സിംഗ്, എഫ്ഒ വേദ് എന്നിവർക്കാണ് പൊള്ളലേറ്റത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
0 comments