Deshabhimani

സൈബർ കുറ്റകൃത്യം നേരിടാൻ ഇന്ത്യ– യുഎസ് സഹകരണം

CYBER
avatar
സ്വന്തം ലേഖകൻ

Published on Jan 19, 2025, 12:46 AM | 1 min read

ന്യൂഡൽഹി: സൈബർ കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിൽ സഹകരിക്കാൻ ഇന്ത്യയും അമേരിക്കയും ധാരണപത്രം ഒപ്പിട്ടു. സൈബർ മേഖലയിലെ രഹസ്യാന്വേഷണ വിവരങ്ങൾ, ഡിജിറ്റൽ ഫോറൻസിക്‌ തെളിവുകൾ എന്നിവ പരസ്‌പരം കൈമാറാനും ക്രിമിനൽ അന്വേഷണത്തിലും പരിശീലനത്തിലും സഹകരണവും ലക്ഷ്യമിട്ടാണിത്‌.

അമേരിക്കയിലെ ഇന്ത്യൻ സ്ഥാനപതി വിനയ്‌ ക്വാത്രയും അമേരിക്കൻ ആഭ്യന്തര സുരക്ഷ അന്വേഷണ ഡപ്യൂട്ടി സെക്രട്ടറി ക്രിസ്‌റ്റീ കെയ്‌ൻഗെലോയും കരാറിൽ ഒപ്പുവച്ചു. കരാർ നടപ്പാക്കാൻ ഇന്ത്യൻപക്ഷത്തുനിന്ന് സൈബർക്രൈം കോ–-ഓർഡിനേഷൻ സെന്ററും ആഭ്യന്തരമന്ത്രാലയവും ഉത്തരവാദിത്തം വഹിക്കും.



deshabhimani section

Related News

0 comments
Sort by

Home