അഗസ്‌താ വെസ്‌റ്റ്‌ലാൻഡ് അഴിമതി ; ക്രിസ്‌ത്യൻ മിഷേലിന് ജാമ്യം

ന്യൂഡൽഹി : അഗസ്‌താ വെസ്റ്റ്‌ലാൻഡ് ഹെലികോപ്‌ടർ അഴിമതിക്കേസില്‍ ബ്രിട്ടീഷ് പൗരനായ പ്രതി ക്രിസ്‌ത്യൻ മിഷേലിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പ്രതി ആറ് വർഷമായി കസ്റ്റഡിയിലാണെന്നും വിചാരണ ഇനിയും തുടങ്ങിയിട്ടില്ലെന്നും ജസ്റ്റിസ് വിക്രംനാഥ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ഈ നിലയിൽ വിചാരണ പൂർത്തിയാകാൻ 25 വർഷമെടുക്കും. പ്രതിയെ ഇനിയും കസ്റ്റഡിയിൽ സൂക്ഷിക്കേണ്ട കാര്യമെന്താണെന്നും സുപ്രീംകോടതി സിബിഐയോട് ചോദിച്ചു.
കേസ് മാറ്റിവെക്കണമെന്നും അതിനകം അന്വേഷണത്തിന്റെ വിശദാംശങ്ങൾ ഹാജരാക്കാമെന്നും സിബിഐ അഭിഭാഷകൻ അറിയിച്ചെങ്കിലും കോടതി ക്രിസ്‌ത്യൻ മിഷേലിനെ ജാമ്യത്തിൽ വിട്ടു. സിബിഐക്ക് അന്വേഷണം തുടരാം.
ക്രിസ്‌ത്യൻ മിഷേലിനെ 2018 ഡിസംബറിലാണ് ദുബായിൽനിന്ന് ഇന്ത്യയിൽ എത്തിച്ച് അറസ്റ്റ്‌ചെയ്‌തത്. അഗസ്‌താ വെസ്റ്റ്‌ലാൻഡ് ഹെലികോപ്‌റ്റർ ഇടപാടിലെ ‘മുഖ്യ ഇടനിലക്കാരനാണ്’ ക്രിസ്‌ത്യൻ മിഷേലെന്നാണ് പ്രോസിക്യൂഷൻ വാദം. യുപിഎ സർക്കാർ 2010 ഫെബ്രുവരിയിൽ ഒപ്പിട്ട അഗസ്‌താ വെസ്റ്റ്‌ലാൻഡ് കരാറിലൂടെ 2666 കോടിയുടെ നഷ്ടമുണ്ടായെന്നാണ് കേസ്.
Related News

0 comments