വാഹനങ്ങളുടെ ഇൻഷൂറൻസ് തുക വീണ്ടും വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ

ചെന്നൈ: വാഹനങ്ങളുടെ തേർഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം വീണ്ടും വർധിപ്പിച്ച് നൽകാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. 2025 ഏപ്രിൽ പ്രകാരം അഞ്ച് മുതൽ 15 ശതമാനം വരെ വർധനവ് ഇൻഷുറൻസ് കമ്പനികൾ ആവശ്യപ്പെട്ടിരുന്നു.
ഓരോ വർഷവും വർധിപ്പിച്ച് നൽകുന്ന സമീപനമാണ് ഇപ്പോൾ കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയും (IRDAI) റോഡ് ഗതാഗത, ഹൈവേ മന്ത്രാലയവും (MoRTH) ഇത് സംബന്ധിച്ച് ധാരണയിൽ എത്തിയതായാണ് റിപ്പോർടുകൾ.
തേർഡ്-പാർട്ടി മോട്ടോർ ഇൻഷുറൻസ് പ്രീമിയം 10 ശതമാനം വരെ വർധിപ്പിക്കാനുള്ള ആവശ്യമാണ് പരിഗണിക്കുന്നതെന്ന് ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്തു.
വാണിജ്യ വാഹനങ്ങൾക്ക് പതിവ് പോലെ വലിയ വർധന നേരിടേണ്ടി വരും. ഇത് സാധാരണക്കാരുടെ തലയിൽ വരും. തേർഡ്-പാർട്ടി ഇൻഷുറൻസിനായുള്ള പ്രീമിയം നിരക്കുകൾ വർഷം തോറും വർധിപ്പിക്കുന്നതാണ് എൻഡിഎ സർക്കാരിന്റെ രീതി.
2018 മുതൽ നിരക്കുകൾ വർധിക്കയാണ്. 2021 കോവിഡ് സമയത്ത് മാത്രം നിരക്കുകൾ മാറ്റമില്ലാതെ തുടർന്നു. 2022-ലും 2023-ലും വർധന അനുവദിച്ചു.
വാഹനമുണ്ടാക്കുന്ന അപകടങ്ങളിൽ മറ്റൊരാൾക്ക് സംഭവിക്കുന്ന നാശനഷ്ടങ്ങൾക്ക് പരിരക്ഷ നൽകുന്നതാണ് തേർഡ് പാർടി ഇൻഷൂറൻസ്. ഇത് വാഹനങ്ങൾക്ക് നിർബന്ധമായും ഉണ്ടായിരിക്കേണ്ടതും ഇല്ലെങ്കിൽ പിഴ ഈടാക്കുന്നതുമാണ്.
0 comments