Deshabhimani

ഇഡിക്ക്‌ ലക്ഷം രൂപ പിഴയിട്ട് 
ബോംബെ ഹൈക്കോടതി

bombay high court imposes fine
വെബ് ഡെസ്ക്

Published on Jan 23, 2025, 01:38 AM | 1 min read


മുംബൈ

കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റി(ഇഡി)ന്‌ ലക്ഷം രൂപ പിഴയിട്ട്‌ ബോംബെ ഹൈക്കോടതി. കള്ളപ്പണം വെളുപ്പിക്കൽ പരാതിയിൽ മുംബൈയിലെ റിയൽ എസ്റ്റേറ്റ്‌ വ്യവസായി രാകേഷ്‌ ജെയിനെതിരെ മതിയായ കാരണമില്ലാതെ അന്വേഷണം നടത്തിയതിനാണ് നടപടി. കേന്ദ്ര ഏജൻസികൾ നിയമം പാലിച്ച്‌ പ്രവർത്തിക്കണം. ഇഡി നിയമം കൈയിൽ എടുക്കരുതെന്നും സിംഗിൾ ബെഞ്ച്‌ ജഡ്‌ജി ജസ്റ്റിസ്‌ ജാദവ്‌ നിരീക്ഷിച്ചു.


രാകേഷ് ജെയിനുമായി ഭൂമിയിടപാട്‌ നടത്തിയ വ്യക്തി വിലെപാർലെ പൊലീസ്‌ സ്റ്റേഷനിൽ നൽകിയ പരാതിയെ തുടർന്നാണ്‌ ഇഡി അന്വേഷണം ആരംഭിച്ചത്‌. ഇഡിയുടെ നടപടി വിശ്വാസയോഗ്യമല്ലാത്തതിനാലാണ്‌ പിഴ ചുമത്തുന്നതെന്ന്‌ കോടതി പറഞ്ഞു. പിഴത്തുകയായ ഒരുലക്ഷം രൂപ ഹൈക്കോടതി ലൈബ്രറിയിലേക്ക് ഇഡി കൈമാറണം. ജെയിനെതിരെ പരാതി നല്‍കിയ വ്യക്തിക്കും ഒരു ലക്ഷം രൂപ പിഴ ചുമത്തി. ഇഡി അഭിഭാഷകന്റെ അഭ്യര്‍ഥനപ്രകാരം വിധി നടപ്പാക്കുന്നതിന് ഒരാഴ്‌ച അനുവദിച്ചു. സുപ്രീംകോടതിയില്‍ അപ്പീല്‍ നൽകുന്നതിനാണിത്.



deshabhimani section

Related News

0 comments
Sort by

Home