ബിഹാറിൽ വാശിയേറിയ പോരാട്ടം: വോട്ടെണ്ണൽ പുരോ​ഗമിക്കുന്നു

Bihar
വെബ് ഡെസ്ക്

Published on Nov 14, 2025, 09:09 AM | 1 min read

ന്യൂഡൽഹി: ആവേശകരമായ രാഷ്ട്രീയപോരാട്ടത്തിന്‌ വേദിയായ ബിഹാറിലെ നിർണായക ജനവിധിയുടെ ആദ്യസൂചനകൾ പുറത്തുവരുന്നു. 38 ജില്ലകളിലെ 48 കേന്ദ്രങ്ങളിൽ എട്ടോടെ വോട്ടെണ്ണൽ ആരംഭിച്ചു. വെള്ളിയാഴ്‌ച്ച രാത്രി വൈകിയോ ശനിയാഴ്‌ച്ച രാവിലെയോ ഒ‍ൗദ്യോഗിക ഫലപ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.‌‌‌‌‌‌‌ വോട്ടെണ്ണലിന്റെ പ്രാരംഭഘട്ടത്തിൽ എൻഡിഎ ആണ് മുന്നിട്ടുനിൽക്കുന്നത്. എന്നാൽ ഒട്ടും പിന്നില്ലാതെ മഹാസഖ്യവും ആവേശപോരാട്ടത്തിലാണ്. പോസ്റ്റൽ വോട്ട് എണ്ണിത്തീർന്നതോടെ എൻഡിഎ ലീഡ് നിലനിർത്തി. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിലെ വോട്ടണ്ണൽ ആരംഭിച്ചു. ഇടതുപക്ഷ പാ‌ർടികൾ എട്ടിടങ്ങളിൽ മുന്നിലാണ്.


എക്‌സിറ്റ്‌പോൾ ഫലങ്ങൾ അനുക‍ൂലമായതിൽ എൻഡിഎ വിജയപ്രതീക്ഷയിലാണ്‌. ആഹ്ലാദപ്രകടനങ്ങൾക്കായി 501 കിലോ ലഡ്ഡുവാണ്‌ ബിജെപിയും ജെഡിയും കാത്തുവെച്ചിട്ടുള്ളത്‌. അതേസമയം, എക്‌സിറ്റ്‌പോൾ ഫലങ്ങളെ മുഴുവൻ അട്ടിമറിക്കുന്ന ജനവിധിയിൽ എൻഡിഎ സർക്കാർ കടപുഴകുമെന്ന്‌ മഹാസഖ്യം ആത്മവിശ്വാസം പുലർത്തുന്നു. സസാറാമിൽ നിയോജകമണ്ഡലത്തിൽ ‘വോട്ട്‌മോഷണം’ നടന്നെന്ന ഗുരുതര ആരോപണവുമായി ആർജെഡി രംഗത്തെത്തി. വ്യാഴാഴ്‌ച്ച പുലർച്ചെ ട്രക്കിൽ ഇവിഎമ്മുകൾ ദുരൂഹമായ രീതിയിൽ പുറത്തേക്ക്‌ കൊണ്ടുപോയെന്ന്‌ ആർജെഡി നേതാക്കൾ ആരോപിച്ചു. കാലിപ്പെട്ടികളാണ്‌ ട്രക്കിൽ കൊണ്ടുപോയതെന്ന്‌ ജില്ലാഅധികൃതർ അവകാശപ്പെട്ടു.


ബിഹാറിൽ രണ്ട്‌ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിൽ റെക്കോർഡ്‌ പോളിങ്ങാണ്‌ രേഖപ്പെടുത്തിയത്‌. ഇരുഘട്ടങ്ങളിലും വനിതാവോട്ടർമാരുടെ പങ്കാളിത്തം ഏറെ ശ്രദ്ധേയമായിരുന്നു. 71.6 ശതമാനം വനിതാവോട്ടർമാരും 62.8 ശതമാനം പുരുഷവോട്ടർമാരുമാണ്‌ ഇക്കുറി വോട്ട്‌ ചെയ്‌തത്‌. ബിഹാറിലെ 20 ജില്ലകളിലെ 122 മണ്ഡലങ്ങളിലേക്കുള്ള അവസാനഘട്ട തെരഞ്ഞെടുപ്പ്‌ പൂർത്തിയായ്പോൾ 67.14 % പോളിങ് ആണ് രേഖപ്പെടുത്തിയത്. നവംബർ 6 ന് നടന്ന ആദ്യ ഘട്ടത്തിൽ 65.09 % മാത്രമായിരുന്നു പോളിങ്. 122 മണ്ഡലങ്ങളിലായി 3.7 കോടി വോട്ടർമാരാണ് ഉള്ളത്.


സംസ്ഥാനത്തെ ഏക മുസ്ലീം ഭൂരിപക്ഷ ജില്ലയായ കിഷൻഗഞ്ചിലാണ് ഏറ്റവും കൂടുതൽ പോളിങ് ശതമാനം രേഖപ്പെടുത്തിയത് - 76.26%. കതിഹാർ (75.23), പൂർണിയ (73.79), സുപോൾ (70.69), അരാരിയ (67.79) എന്നീ മണ്ഡലങ്ങളും തൊട്ടുപിന്നാലെയുണ്ട്. ദക്ഷിണ ബിഹാർ ജില്ലകളായ ജാമുയി (67.81 ശതമാനം), ഗയ (67.50 ശതമാനം), കൈമൂർ (67.22 ശതമാനം) എന്നിവിടങ്ങളിലും ഉയർന്ന പോളിങ് ശതമാനം രേഖപ്പെടുത്തി.


Live Updates
16 hours agoNov 14, 2025 11:33 AM IST
  • എൻഡിഎ- 197

  • മഹാജനസഖ്യം- 43

  • ജെഎസ്പി- 1

  • മറ്റുള്ളവർ- 2

17 hours agoNov 14, 2025 11:03 AM IST
  • എൻഡിഎ- 193

  • മഹാജനസഖ്യം- 47

  • ജെഎസ്പി- 1

  • മറ്റുള്ളവർ- 2

17 hours agoNov 14, 2025 11:02 AM IST

ബിഹാറിലെ എസ്ഐആറിന് മുമ്പും ശേഷവുമുള്ള ഡാറ്റയും പത്രസമ്മേളനത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ പങ്കിട്ട ഡാറ്റയും താരതമ്യം ചെയ്യുമ്പോൾ 3 ലക്ഷത്തിലധികം വോട്ടർമാരുടെ വർദ്ധനവുണ്ടായതായി സിപിഐ എംഎല്ലിന്റെ ജനറൽ സെക്രട്ടറി ദീപങ്കർ ഭട്ടാചാര്യ. ഇത് എങ്ങനെ സംഭവിച്ചുവെന്നും അദ്ദേഹം ആരാഞ്ഞു.


17 hours agoNov 14, 2025 10:48 AM IST
  • എൻഡിഎ- 181

  • മഹാജനസഖ്യം- 59

  • ജെഎസ്പി- 1

  • മറ്റുള്ളവർ- 2

17 hours agoNov 14, 2025 10:47 AM IST
  • എൻഡിഎ- 170

  • മഹാജനസഖ്യം- 65

  • ജെഎസ്പി- 2

  • മറ്റുള്ളവർ- 6

17 hours agoNov 14, 2025 10:39 AM IST
  • എൻഡിഎ- 165

  • മഹാജനസഖ്യം- 65

  • ജെഎസ്പി- 4

  • മറ്റുള്ളവർ- 9

17 hours agoNov 14, 2025 10:31 AM IST

രാഘോപൂരിൽ മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി ആർജെഡിയുടെ തേജസ്വി യാദവ് 893 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു, ബിജെപിയുടെ സതീഷ് കുമാർ പിന്നിലാണ്

17 hours agoNov 14, 2025 10:28 AM IST
  • എൻഡിഎ- 163

  • മഹാജനസഖ്യം- 67

  • ജെഎസ്പി- 7

  • മറ്റുള്ളവർ- 6

17 hours agoNov 14, 2025 10:21 AM IST

എൻഡിഎ സഖ്യത്തിൽ 73 സീറ്റുകളിൽ ബിജെപിയും 72 ഇടങ്ങളിൽ ജെഡിയുവും ലീഡ് ചെയ്യുന്നു


17 hours agoNov 14, 2025 10:13 AM IST

റിപ്പോർട്ടുകളനുസരിച്ചുള്ള സീറ്റ്നില


  • എൻഡിഎ- 162

  • മഹാജനസഖ്യം- 68

  • ജെഎസ്പി- 7

  • മറ്റുള്ളവർ- 6

17 hours agoNov 14, 2025 10:11 AM IST

ഇലക്ഷൻ കമീഷന്റെ വെബ്സൈറ്റിൽ പങ്കുവച്ചിരിക്കുന്ന സീറ്റ്നില

election commission

17 hours agoNov 14, 2025 10:09 AM IST

തെരഞ്ഞെടുപ്പ് കമീഷൻ വെബ്സൈറ്റിൽ ഫലം പുതുക്കുന്നത് ബിജെപി മുന്നിലെത്തുമ്പോൾ മാത്രമാണെന്ന് ആർജെഡി ആരോപിച്ചു.


18 hours agoNov 14, 2025 10:05 AM IST

ബിഹാറിൽ വോട്ട് കൊള്ള ആരോപിച്ച് കോൺഗ്രസ് പ്രതിഷേധം

18 hours agoNov 14, 2025 09:35 AM IST

കോൺഗ്രസ് ലീഡ് 10 സീറ്റുകളിൽ മാത്രം

18 hours agoNov 14, 2025 09:33 AM IST

സിപിഐ എംഎൽ 3 സീറ്റുകളിൽ ലീഡ്

18 hours agoNov 14, 2025 09:31 AM IST

ബക്രിയിൽ സിപിഐയുടെ സൂര്യകാന്ത് പാസ്വാൻ മുന്നേറുന്നു

18 hours agoNov 14, 2025 09:18 AM IST
  • എൻഡിഎ- 136

  • മഹാജനസഖ്യം- 69

  • ജെഎസ്പി- 0

  • മറ്റുള്ളവർ- 4

18 hours agoNov 14, 2025 09:16 AM IST

രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ നേതൃത്വത്തിലുള്ള ജൻ സൂരജ് പാർടിക്ക് ഒരിടത്തും ലീഡ് നേടാനായില്ല.


18 hours agoNov 14, 2025 09:16 AM IST

രാഘോപൂരിൽ തേജസ്വി യാദവിന് മുന്നേറ്റം

18 hours agoNov 14, 2025 09:15 AM IST

രണ്ട് സീറ്റുകളിൽ സിപിഐ എം മുന്നേറുന്നു

18 hours agoNov 14, 2025 09:15 AM IST

അഞ്ച് സീറ്റുകളിൽ എൽജെപിക്ക് ലീഡ്

18 hours agoNov 14, 2025 09:14 AM IST

ഇടത് പാർടികൾ 10 സീറ്റുകളിൽ മുന്നിൽ

18 hours agoNov 14, 2025 09:11 AM IST
  • എൻഡിഎ- 135

  • മഹാജനസഖ്യം- 65

  • ജെഎസ്പി- 0

  • മറ്റുള്ളവർ- 5





deshabhimani section

Related News

View More
0 comments
Sort by

Home