print edition ബിഹാറിൽ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്

ന്യൂഡൽഹി
ബിഹാറിലെ 20 ജില്ലകളിലെ 122 മണ്ഡലങ്ങളിലേക്കുള്ള അവസാനഘട്ട തെരഞ്ഞെടുപ്പ് ചൊവ്വാഴ്‌ച നടക്കും. 3.7 കോടി വോട്ടർമാർ 1302 സ്ഥാനാർഥികളുടെ വിധി എഴുതും. തിർഹുത്ത് മേഖലയിലെ 40 മണ്ഡലങ്ങളും മഗധിലെ 26 മണ്ഡലങ്ങളും സീമാഞ്ചലിലെ 24 മണ്ഡലങ്ങളും ശഹാബാദിലെ 22 മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ്. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ കടപുഴകുമോ തേജസ്വി യാദവിന്റെ നേതൃത്വത്തിൽ മഹാസഖ്യം അധികാരത്തിലെത്തുമോയെന്ന് വെള്ളിയാഴ്‌ച അറിയാം.
അധികാരത്തിലെത്തുമെന്ന് എൻഡിഎയും പുതിയ സർക്കാർ ആസന്നമായതായി മഹാസഖ്യവും പ്രതികരിച്ചു. 121 മണ്ഡലങ്ങളിലേക്ക് നടന്ന ആദ്യഘട്ട തെരഞ്ഞെടുപ്പിൽ 65.08 ശതമാനം റെക്കോർഡ് പോളിങ് രേഖപ്പെടുത്തിയിരുന്നു. ചൊവ്വാഴ്‌ച വൈകിട്ടോടെ എക്‌സിറ്റ്‌പോൾ ഫ-ലങ്ങൾ പുറത്തുവരും.









0 comments