ബിഹാർ തെരഞ്ഞെടുപ്പ്: എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്

പട്‌ന: ബിഹാർ നിയസഭാ തെരഞ്ഞെടുപ്പ് പൂർത്തിയായതോടെ എക്‌സിറ്റ് പോൾ ഫലം വന്നു തുടങ്ങി. എക്‌സിറ്റ്‌പോൾ ഫലങ്ങളിൽ അധികവും എൻഡിഎയ്‌ക്കാണ് സാധ്യത കൽപ്പിക്കുന്നത്. മുൻകാലങ്ങളിൽ എക്‌സിറ്റ് പോളിനെ തള്ളിയ ചരിത്രങ്ങളാണുള്ളത്. 2020 എക്‌സിറ്റ് പോളുകൾ അധികവും മഹാസഖ്യത്തിന് അനുകൂലമായിരുന്നു. ആർജെഡി തൂത്തുവാരുമെന്നോ ഫോട്ടോഫിനിഷ് ഉണ്ടാകുമെന്നോ മിക്ക പോളുകളും അന്ന് പ്രവചിച്ചു.
മട്രീസ് പോൾ പ്രകാരം എൻഡിഎയ്‌ക്ക് 147–167 സീറ്റുകൾ ലഭിക്കും. വിവിധ എക്‌സിറ്റ് പോളുകൾ എൻഡിഎയ്‌ക്ക് പ്രവചിക്കുന്ന സീറ്റുകൾ ഇങ്ങനെ– പീപ്പിൾസ് പൾസ്: 133–159, ദൈനിക്‌ഭാസ്‌കർ: 145–160, പീപ്പിൾസ് ഇൻസൈറ്റ്: 133–148, ജെവിസി: 135–150, പി–മാർക്: 142–162, ചാണക്യസ്‌ട്രാറ്റജീസ്: 130–138, എബിപി: 133–148. ആർജെഡിക്ക് ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന സ്ഥാനം നഷ്ടപ്പെടുമെന്നും 67– 70 സീറ്റുകൾ നേടി ബിജെപി വലിയ ഒറ്റകക്ഷിയാകുമെന്നും കൂടി എക്‌സിറ്റ്‌പോളുകൾ പറയുന്നു.
ഒന്നാംഘട്ടത്തിലെ പോലെ രണ്ടാംഘട്ടത്തിലും റെക്കോർഡ് പോളിങ്ങ് ശതമാനം (68.79 ശതമാനം) രേഖപ്പെടുത്തി. രണ്ട് ഘട്ടങ്ങളിലായി മൊത്തം 66.9 ശതമാനമാണ് പോളിങ്ങെന്നും സിഇഒ വിനോദ്‌സിങ്ങ് ഗുഞ്‌ജ്യാൽ അറിയിച്ചു. 7.5 കോടി വോട്ടർമാർ തെരഞ്ഞെടുപ്പിൽ പങ്കെടുത്തതായി മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌കുമാർ പറഞ്ഞു.









0 comments