കൂട്ടപ്പിരിച്ചുവിടൽ വ്യാപകമാകും
ബംഗളൂരു ഐടി മേഖല പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട് ; 2024ൽ ജോലി നഷ്ടമായത് 50000 പേര്‍ക്ക്

ബംഗളൂരു : നിര്‍മിതബുദ്ധി സാങ്കേതികവിദ്യ ബംഗളൂരു ഐടി മേഖലയിൽ കടുത്ത തൊഴിൽ പ്രതിസന്ധി സൃഷ്ടിക്കുന്നതായും വരും ആഴ്‌ചകളിൽ കൂട്ടപ്പിരിച്ചുവിടൽ നടക്കുമെന്നും റിപ്പോര്‍ട്ട്. കഴിഞ്ഞവര്‍ഷം ബംഗളൂരുവിൽ അരലക്ഷത്തിലേറെ പേര്‍ക്ക് ജോലി നഷ്ടമായതായി ഫിനാന്‍ഷ്യൽ എക്‌സ്‌പ്രസ് റിപ്പോര്‍ട്ടുചെയ്‌തു. ചെലവുചുരുക്കലിന്റെ ഭാഗമായും താഴ്‍ന്ന തലത്തിലുള്ള സാങ്കേതിക ജോലികൾക്ക് എഐ വ്യാപകമാകുന്നതിന്റെ ഭാഗമായും കൂട്ടപ്പിരിച്ചുവിടൽ നടക്കും. കോഡിങ് അടക്കമുള്ള ജോലികള്‍ക്ക് എഐ ടൂളുകള്‍ ഫലപ്രദമായി ഇപ്പോള്‍ തന്നെ ഐടി മേഖലയിൽ ഉപയോഗിക്കുന്നുണ്ട്. കുറഞ്ഞ വേതനമുള്ളവർക്കാണ് ആദ്യം ജോലി നഷ്ടമാകുക.
ബംഗളൂരു ഏറ്റവും മോശം സാഹചര്യത്തെയാണ് അഭിമുഖീകരിക്കുന്നത്. ടെക്കികളെ മാത്രമല്ല, ഭവനമേഖല, റിയൽ എസ്റ്റേറ്റ്, മറ്റു ബിസിനസുകള്‍ എന്നിവയ്‌ക്കും വന്‍ തിരിച്ചടിയാണ്. വാടക താരതമ്യേന കുറവുള്ള പിജി പോലുള്ള സംവിധാനങ്ങൾ വൻതോതിൽ ഒഴിഞ്ഞുകിടക്കും. വീടുകളുടെ വിലയിടിയുന്നു. ഈ മേഖലകളിൽ നിക്ഷേപം നടത്തിയവര്‍ പ്രതിസന്ധി നേരിടുകയാണെന്നുമാണ് റിപ്പോര്‍ട്ട്.
0 comments