Deshabhimani

ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസ്: രണ്ടാം പ്രതി അനുശാന്തിക്ക് ജാമ്യം

attingal murder case
വെബ് ഡെസ്ക്

Published on Jan 15, 2025, 01:49 PM | 1 min read

ന്യൂഡൽഹി: ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട രണ്ടാം പ്രതി അനുശാന്തിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ഒരു കണ്ണിന് കാഴ്ച നഷ്ടപ്പെട്ട സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്ന അനുശാന്തിയുടെ ആവശ്യം പരി​ഗണിച്ചാണ് സുപ്രീംകോടതി ഉത്തരവ്. വിചാരണക്കോടതിക്ക് ജാമ്യ ഉപാദികൾ തീരുമാനിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു. ശിക്ഷ റദ്ദാക്കി ജാമ്യം അനുവദിക്കണമെന്നായിരുന്നു അനുശാന്തിയുടെ ആവശ്യം. എന്നാൽ ശിക്ഷ റദ്ദാക്കണമെന്ന ഹർജി തീർപ്പാക്കിയിട്ടില്ല. ഈ ഹർജി തീർപ്പാകുനതുവരെയാണ് അനുശാന്തിക്ക് ജാമ്യം അനുവദിച്ചത്.


2014 ഏപ്രിൽ 16നാണ് കേസിന് ആസ്പദമായ സംഭവം. അനുശാന്തിയുടെ മകൾ, ഭർതൃമാതാവ് എന്നിവരെ പട്ടാപ്പകൽ വീട്ടിൽ കയറി നിനോ മാത്യു എന്നയാൾ വെട്ടിക്കൊലപ്പെടുത്തിയത്. ആലങ്കോട് അവിക്സ് ജങ്ഷനു സമീപം 'തുഷാര'ത്തിൽ തങ്കപ്പൻചെട്ടിയാരുടെ ഭാര്യ റിട്ട. റവന്യൂവകുപ്പ് ജീവനക്കാരി വി ജയമ്മ എന്ന ഓമന(57), കൊച്ചുമകൾ സ്വാതിക(4) എന്നിവരാണ് കൊല്ലപ്പെട്ടത്. അനുശാന്തിയും നിനോയും ടെക്‌നോപാര്‍ക്കിലെ ജീവനക്കാരും സുഹൃത്തുക്കളുമായിരുന്നു.





deshabhimani section

Related News

0 comments
Sort by

Home