Deshabhimani

ബിജെപി നേതാക്കൾക്കെതിരെ എക്സിൽ പോസ്റ്റിട്ടു; അസമിൽ കോൺഗ്രസ്‌ വക്താവ് അറസ്റ്റിൽ

assam congress reetam singh

റീതം സിങ്

വെബ് ഡെസ്ക്

Published on Mar 15, 2025, 06:47 PM | 1 min read

ഗുവാഹത്തി: എംഎൽഎ ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾക്കെതിരായ പീഡനക്കേസിന്റെ നിലവിലെ സ്ഥിതി ചോദ്യം ചെയ്‌തു കൊണ്ട്‌ സമൂഹ മാധ്യമത്തിൽ പോസ്റ്റു ചെയ്‌ത്‌ കോൺഗ്രസ്‌ വക്താവായ റീതം സിങ്ങിനെ പൊലീസ്‌ അറസ്റ്റു ചെയ്‌തു. വ്യാഴാഴ്‌ചയാണ്‌ അസം മുൻ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ ഭാബേഷ്‌ കലിത, എംഎൽഎ മനാബ്‌ ദേക, മുൻ മന്ത്രി രാജൻ ഗൊഹെയ്‌ൻ എന്നിവർക്കെതിരെ റീതം സമൂഹ മാധ്യമമായ എക്‌സിൽ പോസ്റ്റ്‌ ചെയ്‌തത്‌. തുടർന്ന്‌ മനാബ്‌ ദേകയുടെ ഭാര്യയുടെ പരാതിയിൽ കേസെടുത്ത്‌ അറസ്റ്റു ചെയ്യുകയായിരുന്നു.


മൂവരും ഉൾപ്പെട്ട 2021 ലെ പീഡനക്കേസിൽ അർഹമായ ശിക്ഷ ലഭിച്ചോ എന്നാണ്‌ പത്ര റിപ്പോർട്ടുൾപ്പെടുത്തിയ പോസ്റ്റിലൂടെ റീതം ചോദിച്ചത്‌. റീതത്തിന്റെ ഗുവാഹത്തിലെ വീട്ടിലെത്തിയയാണ്‌ പൊലീസ്‌ അറസ്റ്റു ചെയ്‌തത്‌. സംഭവത്തിൽ കോൺഗ്രസ്‌ നേതാവ്‌ ഗൗരവ്‌ ഗോഗോയ്‌ പ്രതിഷേധവുമായി രംഗത്തുവന്നു. അറസ്റ്റ്‌ രാഷ്‌ട്രീയ പ്രേരിതമാണെന്നും അസം മുഖ്യമന്ത്രി പൊലീസിനെ ദുരുപയോഗിക്കുന്നതായും ഗോഗോയ്‌ ആരോപിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Home