Deshabhimani

വിമാനത്തിന്റെ ഡിവിആർ കണ്ടെത്തി; അപകടകാരണം സംബന്ധിച്ച നിർണായക വിവരങ്ങൾ ലഭിച്ചേക്കാം

ahmedabad plane crash dvr found
വെബ് ഡെസ്ക്

Published on Jun 13, 2025, 03:30 PM | 1 min read

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനദുരന്തത്തിന്റെ അപകടകാരണം കണ്ടെത്താൻ അന്വേഷണം തുടരുന്നു. ഗുജറാത്ത് എടിഎസിന്റെ പരിശോധനയിൽ വിമാനത്തിന്റെ ഡിജിറ്റൽ വീഡിയോ റെക്കോർഡർ ​കണ്ടെടുത്തു.അപകടകാരണം വ്യക്തമാകാൻ ഡിവിആർ പരിശോധന നിർണായകമാകും. ബ്ലാക് ബോക്സിനായി തെരച്ചിൽ തുടരുകയാണ്. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റി​ഗേഷൻ ബ്യൂറോ ഉദ്യോ​ഗസ്ഥർ സ്ഥലത്തെത്തി. യുകെ, അമേരിക്കൻ അന്വേഷണ സംഘങ്ങളും ഉടനെത്തുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി രാംമോഹൻ നായിഡു കിൻജരാപു അറിയിച്ചു



അഹമ്മദാബാദിൽനിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യവിമാനം വ്യാഴാഴ്ച ഉച്ചയ്ക്കാണ് വിമാനത്താവളത്തിന് സമീപം ജനവാസകേന്ദ്രത്തിൽ കത്തിവീണത്. ആകെയുള്ള 242 യാത്രക്കാരിൽ ഒരാൾമാത്രം അത്ഭുതകരമായി രക്ഷപ്പെട്ടു. വിമാനം പറന്നുയര്‍ന്ന് മിനിട്ടുകള്‍ക്കുള്ളിൽ 625 അടി ഉയരത്തിൽനിന്ന് 1.45 ഓടെ ബിജെ ആശുപത്രി കെട്ടിടസമുച്ചയത്തിലേക്കാണ് പതിച്ചത്. കെട്ടിടത്തിലുണ്ടായിരുന്ന വിദ്യാർഥികൾക്കും ​ഗുരുതര പരിക്കേറ്റു.


അപകടത്തിൽ ഇതുവരെ 265 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മരണസംഖ്യ ഇനിയും ഉയരുമോയെന്ന് ആശങ്കയുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home