'വിവാഹം കഴിക്കാൻ 21 വയസുവരെ കാത്തിരിക്കൂ'; മഹാരാഷ്ട്രയിൽ 19കാരൻ ആത്മഹത്യ ചെയ്തു

police jeep
വെബ് ഡെസ്ക്

Published on Dec 02, 2025, 12:56 PM | 1 min read

താനെ: വിവാഹം കഴിക്കാൻ 21 വയസു വരെ കാത്തിരിക്കണമെന്ന് ആവശ്യപ്പെട്ടതിൽ മനംനൊന്ത് 19 വയസ്സുകാരൻ ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ താനെയിലെ ഡോംബിവ്ലിയിലാണ് സംഭവം നടന്നത്.


ജാർഖണ്ഡ് സ്വദേശിയായ യുവാവ് തൻ്റെ നാട്ടിലുള്ള ഒരു പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു. ഉടൻതന്നെ വിവാഹം കഴിക്കാൻ ഇയാൾ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും, വിവാഹപ്രായമായ 21 തികയുന്നതുവരെ കാത്തിരിക്കണമെന്ന് കുടുംബം നിർബന്ധിച്ചു. ഇത് യുവാവിൽ കടുത്ത മാനസിക സമ്മർദ്ദമുണ്ടാക്കി പൊലീസ് പറയുന്നു.


നവംബർ 30-നാണ് സംഭവം നടന്നത്. യുവാവ് വീട്ടിലെ സീലിംഗിൽ ഷാൾ ഉപയോഗിച്ച് തൂങ്ങിമരിക്കുകയായിരുന്നു. ഉടൻതന്നെ കുടുംബാംഗങ്ങൾ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു. സംഭവത്തിൽ മൻപാഡ പൊലീസ് സ്റ്റേഷൻ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home