അതിർത്തി കടന്ന് മയക്കുമരുന്ന് കടത്തുന്ന സംഘം പിടിയിൽ: 10 കോടിയുടെ ഹെറോയിന്‍ കണ്ടെത്തി

പ്രതീകാത്മകചിത്രം
ന്യൂഡൽഹി : രാജ്യാതിർത്തി കടന്ന് മയക്കുമരുന്ന് വിൽക്കുന്ന സംഘം ന്യൂഡൽഹി പൊലീസിന്റെ പിടിയിലായി. ഡൽഹി പൊലീസിന്റെ ആന്റി നർക്കോട്ടിക്സ് ടാസ്ക് ഫോഴ്സാണ് അന്താരാഷ്ട്ര ഡ്രഗ് കാർട്ടലിലെ 10 പേരെ അറസ്റ്റ് ചെയ്തത്. 10 കോടി രൂപ വിലമതിക്കുന്ന ഹെറോയിനും ഇവരിൽ നിന്ന് പിടിച്ചെടുത്തു. 10 കോടി രൂപ വിലവരുന്ന വസ്തുവകകളും ഇവരുടെ പേരിലുണ്ടെന്ന് പൊലീസ് കണ്ടെത്തി.
ഇതിനെപ്പറ്റിയും അന്വേഷണം നടക്കുകയാണ്. പബ്ജി ഗെയിം വഴിയാണ് ഇവർ കാര്യങ്ങൾ ഏകോപിപ്പിച്ചിരുന്നതെന്നും സാംഗി ആപ്പ് വഴിയാണ് വിവരങ്ങൾ പങ്കുവച്ചിരുന്നതെന്നും പൊലീസ് പറയുന്നു. 1.6 കിലോ ഹെറോയിനും 130 ഗ്രാം ഹാലൂസിനോജനിക് കെമിക്കലുമാണ് പിടികൂടിയത്. 16 മൊബൈൽ ഫോണുകൾ, ആയുധങ്ങൾ, സ്ഫോടക വസ്തുക്കൾ എന്നിവയും പിടിച്ചെടുത്തു. അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, പഞ്ചാബ്, ജമ്മൂ കശ്മീർ എന്നിവിടങ്ങളിലാണ് ഇവർ മയക്കുമരുന്ന് വിതരണം നടത്തിയിരുന്നത്.
0 comments