ad
Deshabhimani

വീട്ടിൽ അതിക്രമിച്ചുകയറി 80 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; 28കാരൻ പിടിയിൽ

sexual assault rape

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Jun 01, 2026, 04:01 PM | 1 min read

ഹാഥ്റസ് : ഉത്തർപ്രദേശിലെ ഹാഥ്റസിൽ 80 വയസുകാരിയെ ലൈം​ഗികമായി പീഡിപ്പിച്ച കേസിൽ 28 വയസുകാരനെ അറസ്റ്റ് ചെയ്തു. വയോധികയുടെ അയൽവാസിയായ യുവാവാണ് ക്രൂരകൃത്യം നടത്തിയത്. തിങ്കൾ പകൽ 9 ഓടെയാണ് സംഭവമെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. വയോധിക വീട്ടിൽ തനിച്ചായിരുന്നപ്പോഴാണ് സംഭവമുണ്ടായത്. വീട്ടിൽ അതിക്രമിച്ചു കയറിയ യുവാവ് വയോധികയെ ബലാത്സംഗം ചെയ്യുകയായിരുന്നു. വയോധികയുടെ നിലവിളി കേട്ട് നാട്ടുകാർ സ്ഥലത്തെത്തി. ഇതോടെ പ്രതി ഓടി രക്ഷപ്പെട്ടു.


വിവരം ലഭിച്ചയുടനെ പൊലീസ് സംഘം സ്ഥലത്തെത്തി രക്തത്തിൽ കുളിച്ചുകിടന്ന വയോധികയെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും മെഡിക്കൽ പരിശോധനാ റിപ്പോർട്ടിന്റെയും സ്ത്രീയുടെ കുടുംബം നൽകിയ പരാതിയുടെയും അടിസ്ഥാനത്തിൽ കൂടുതൽ നിയമനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home