Deshabhimani

ആശാ ലോറൻസിന്റെ ഹർജി തള്ളി

എം എം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് നൽകിയത് ശരിവെച്ച് സുപ്രീംകോടതി

m m lawrence
വെബ് ഡെസ്ക്

Published on Jan 15, 2025, 01:18 PM | 1 min read

ന്യൂഡൽഹി: അന്തരിച്ച സിപിഎം നേതാവ് എം എം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടു നൽകരുതെന്ന് കാണിച്ച് മകൾ ആശാ ലോറൻസ് നൽകിയ ഹർജി സുപ്രീംകോടതി തള്ളി. മൃതദേഹം മെഡിക്കൽ കോളേജിന് നൽകിയ നടപടി സുപ്രീംകോടതി ശരിവെച്ചു. അഭിഭാഷകനായ കൃഷ്ണരാജ്, ടോം ജോസഫ് എന്നിവരാണ് ആശാ ലോറൻസിനായി ഹാജരായത്. മെഡിക്കൽ പഠനത്തിന് ക്രിസ്തുമതത്തിൽപെട്ട ഒരാൾ മൃതദേഹം നൽകുന്നതിന് വിലക്കൊന്നും ഇല്ലല്ലോ എന്ന് കോടതി ആരാഞ്ഞു. സംഭവത്തിൽ എല്ലാ വശങ്ങളും പരിശോധിച്ച ശേഷമാണ് ഹൈക്കോടതി ഉത്തരവെന്ന് ജസ്റ്റിസ് ഋഷികേശ് റോയി അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.



deshabhimani section

Related News

0 comments
Sort by

Home