കാഞ്ഞങ്ങാട് സ്വദേശിയെ കൊട്ടിയൂരിൽ ഒഴുക്കിൽ പെട്ട് കാണാതായി

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സ്വദേശിയായ യുവാവിനെ കൊട്ടിയൂരിൽ ഒഴുക്കിൽ പെട്ട് കാണാതായി. ചിത്താരി ചാമുണ്ഡിക്കുന്നിലെ ചന്ദ്രന്റെ മകൻ അഭിജിത്തിനെ(30)യാണ് സുഹൃത്തുക്കൾക്കൊപ്പം ബാവലി പുഴയിൽ കുളിക്കുന്നതിനിടെ കാണാതായത്. അഗ്നി രക്ഷാ സേനയും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. കഴിഞ്ഞ ദിവസമാണ് ചാമുണ്ഡിക്കുന്ന്, പൊയ്യക്കര ഭാഗങ്ങളിൽ നിന്ന് അഭിജിത്ത് ഉൾപ്പെടെ 21 യുവാക്കൾ കൊട്ടിയൂരിലേക്ക് പോയത്.
0 comments