ad
Deshabhimani

പെരിയാറിൽ യുവാവിനെ കാണാതായി; തിരച്ചിൽ തുടരും

missing

പെരിയാറിൽ വഞ്ചി മറിഞ്ഞ്‌ കാണാതായ യുവാവിനായി അഗ്നിരക്ഷാസേനാംഗങ്ങൾ തിരച്ചിൽ നടത്തുന്നു

വെബ് ഡെസ്ക്

Published on Jun 09, 2026, 11:02 PM | 1 min read

പെരുമ്പാവൂർ : പെരിയാർ പുഴയിൽ ഫൈബർ വഞ്ചി മറിഞ്ഞ് കാണാതായ ആലപ്പുഴ തുറവൂർ സൗത്ത് തൈപറമ്പിൽ വീട്ടിൽ അഖിൽ സന്തോഷിനെ (26) ചൊവ്വാഴ്‌ചയും കണ്ടെത്താനായില്ല. അഗ്നി രക്ഷാസേന കോതമംഗലം നിലയത്തിലെ സ്‌കൂബ ഡൈവിങ്‌ സംഘമാണ്‌ തിരച്ചിൽ നടത്തുന്നത്. തിങ്കൾ വൈകിട്ട്‌ 6.45 നാണ് ഫൈബർ വഞ്ചി മറിഞ്ഞ് അഖിൽ ഒഴുക്കിൽപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന തുറവൂർ സൗത്ത് മാന്താനത്ത് വീട്ടിൽ അർജുൻ (26) നീന്തി രക്ഷപ്പെട്ടു.


മഞ്ഞപ്പെട്ടി ജങ്കാർ കടവിനുസമീപം വാഴക്കുളം ഈസ്റ്റ് ലിഫ്റ്റ് ഇറിഗേഷൻ പന്പ്‌ഹൗസിന് താഴെനിന്നാണ് രണ്ടുപേർക്ക് ഇരിക്കാവുന്ന ഫൈബർ വഞ്ചിയിൽ ഇരുവരും പുഴയിലിറങ്ങിയത്. യാത്രക്കിടെ വഞ്ചി ചരിഞ്ഞ് മറിയുകയായിരുന്നു. തിങ്കൾ രാത്രിയും ചൊവ്വ വൈകിട്ട് 6.30 വരെയും തിരച്ചിൽ നടത്തിയെങ്കിലും അഖിലിനെ കണ്ടെത്താനായില്ല. അഗ്നി രക്ഷാസേനയിലെ സ്റ്റേഷൻ ഓഫീസർ ടി കെ സുരേഷിന്റെ നേതൃത്വത്തിലാണ് തിരച്ചിൽ നടത്തിയത്. ബുധൻ രാവിലെമുതൽ വീണ്ടും തിരച്ചിൽ നടത്തും. മഞ്ഞപ്പെട്ടിയിലെ ഫൈബർ ബോട്ട് നിർമാണ യൂണിറ്റിലെ തൊഴിലാളിയാണ് അഖിൽ.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home