വൃത്തിയാക്കാനിറങ്ങിയ യുവാവ് കിണറ്റിൽ വീണു മരിച്ചു

ഒറ്റപ്പാലം : വാണിയംകുളത്ത് കിണർ വൃത്തിയാക്കാൻ വേണ്ടി ഇറങ്ങിയ യുവാവ് കിണറ്റിൽ വീണു മരിച്ചു. വാണിയംകുളം പുലാചിത്ര പുലാശ്ശേരി വീട്ടിൽ ഹരീഷ് കുമാർ (38) ആണ് മരിച്ചത്. ഞായർ രാവിലെ 9.15 ഓടെയാണ് അപകടം. പുലച്ചിത്ര സ്വദേശി സൂര്യ നാരായണൻ്റെ വീട്ടിലെ കിണർ വൃത്തിയാക്കുന്നതിനായി കിണറിനു മുകളിൽ സ്ഥാപിച്ച ഗ്രീൽ എടുക്കാൻ ഇറങ്ങിയതായിരുന്നു ഹരീഷ് കുമാർ.
കിണറ്റിൽ ഇറങ്ങിയതും കിണറിലേക്ക് ഹരീഷ് വീഴുകയായിരുന്നു. ഫയർ ഫോഴ്സ് സംഘം എത്തി ഹരീഷിനെ പുറത്തെടുത്ത് വാണിയംകുളം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശ്വാസമുട്ടി വീണതായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
0 comments